Image

സംഘടന വിരുദ്ധ പ്രവത്തനം: മൂന്നുപേരെ പുറത്താക്കിയതായി ഒഐസിസി ഓസ്‌ട്രേലിയ പ്രസിഡന്റ്

Published on 14 March, 2013
 സംഘടന വിരുദ്ധ പ്രവത്തനം: മൂന്നുപേരെ പുറത്താക്കിയതായി ഒഐസിസി ഓസ്‌ട്രേലിയ പ്രസിഡന്റ്
മെല്‍ബണ്‍: ഗുരുതരമായ സംഘടന വിരുദ്ധ പ്രവത്തനവും സാമ്പത്തിക ക്രമകേടും നടത്തിയെന്നു കണെ്ടത്തിയതിനെ തുടര്‍ന്ന് ട്രഷറര്‍ ബിനോയ് പോള്‍, ലാലു എന്ന ജോര്‍ജ് തോമസ്, ജോസ് എം.ജോര്‍ജ് തുടങ്ങിയവരെ കെപിസിസിയുടെ നിര്‍ദേശപ്രകാരം പുറത്താക്കിയതായി ഒഐസിസി ഓസ്‌ട്രേലിയ പ്രസിഡന്റ് സി.പി. സാജു അറിയിച്ചു.

ഔദ്യോഗികമായി ഓസ്‌ട്രേലിയയില്‍ എത്തുന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ പേരിലും ചാരിറ്റി പ്രവര്‍ത്തനമെന്നപേരിലും ഇവര്‍ മൂന്നു പേരും ചേര്‍ന്ന് വന്‍തുക പിരിച്ചെടുത്തതായി കഴിഞ്ഞ ദിവസം മെല്‍ബണില്‍ കുടിയ ഒഐസിസി ദേശിയ കമ്മിറ്റി യോഗം അഭിപ്രായപെട്ടു.

മേലില്‍ കോണ്‍ഗ്രസ് സംഘടനയുമായി ബന്ധപ്പെട്ട ഒരു രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ക്ക് ബന്ധമുണ്ടയിരിക്കുന്നതല്ലെന്നും അത് ഓസ്‌ട്രേലിയയില്‍ ഉള്ള മലയാളികളെ അറിയിക്കുന്നതിനും യോഗം തീരുമാനമെടുത്തു. 

ഒഐസിസി പ്രസിഡന്റ് സി.പി. സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭാരവഹികള്‍. ബിജു സ്‌കറിയ, ഹൈനസ്, ബിനോയ്, സോബന്‍ പുഴികുന്നേല്‍, അരുണ്‍ പലയ്കലോടി, അനില്‍ ബോസ്, ജോമോന്‍ ഉഴവൂര്‍, ജോസഫ് പീറ്റര്‍, സന്തോഷ് പറവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ഒഐസിസി വിക്ടോറിയ പ്രസിഡന്റ് ജോജി കാഞ്ഞിരപിള്ളി, സിഡ്‌നി പ്രസിഡന്റ് മേല്‍ബിന്‍ സെബാസ്റ്റ്യന്‍, കാന്‍ബറ പ്രസിഡന്റ് ബെന്നി കണ്ണന്‍പുഴ, ബ്രിസ്ബന്‍ പ്രസിഡന്റ് ജോബി ചന്ദ്രന്‍കുന്നേല്‍, ഡാര്‍വിന്‍ പ്രസിഡന്റ് ജോണ്‍ തോമസ്, അഡ്‌ലൈഡ് പ്രസിഡന്റ് ആന്റണി മാവേലി തുടങ്ങിയവര്‍ സംഘടനാ ചര്‍ച്ചയില്‍ പങ്കെടുത്ത് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.

യോഗത്തില്‍ ഒഐസിസി ദേശിയ ജനറല്‍ സെക്രട്ടറിമരായ ബൈജു ഇലഞ്ഞികുടി സ്വാഗതവും ജിന്‍സണ്‍ കുര്യന്‍ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക