Image

എല്ലാ സമവാക്യങ്ങളും പാലിച്ച മാര്‍പാപ്പാ തെരഞ്ഞെടുപ്പ്‌

Published on 13 March, 2013
എല്ലാ സമവാക്യങ്ങളും പാലിച്ച മാര്‍പാപ്പാ തെരഞ്ഞെടുപ്പ്‌
എല്ലാ സമവാക്യങ്ങളും പൂര്‍ത്തീകരിക്കപ്പെട്ട മാര്‍പാപ്പാ തെരഞ്ഞെടുടുപ്പ്‌ ചരിത്രത്തിലേക്ക്‌. പുതിയ പാപ്പാ ഇറ്റാലിയന്‍ വംശജന്‍ . രണ്ടു തവണയായി കൈവിട്ട പാപ്പാ സ്ഥാനം ഇറ്റാലിയര്‍ക്ക്‌ തിരിച്ചുകിട്ടി. അതേസമയം പാപ്പാ ലാറ്റിന്‍ അമേരിക്കനും. ഏറ്റവും അധികം കത്തോലിക്കരുള്ള ഭൂഖണ്‌ഢമാണത്‌.

പാപ്പാ സ്ഥാനത്തേക്ക്‌ ഏറെ പറഞ്ഞുകേട്ടിരുന്നത്‌ ബ്രസീലിലെ കര്‍ദ്ദിനാള്‍ പെദ്രോ ഷെററിന്റെ പേരാണ്‌. അദ്ദേഹം പക്ഷെ ജര്‍മന്‍ വംശജന്‍. പ്രായം 63 മാത്രം. നേരേ മറിച്ച്‌ തൊട്ടടുത്ത്‌ തന്നെയുള്ള അര്‍ജന്റീനയില്‍ നിന്നു വരുന്ന പുതിയ പാപ്പായ്‌ക്ക്‌ പ്രായം 76. ജോണ്‍ പോള്‍ രണ്ടാമനെപ്പോലെ പാപ്പാ ഒരുപാട്‌ കാലം ഭരിക്കരുതെന്ന്‌ സഭാ
നേതാക്കള്‍  കരുതുന്നുവെന്നു വ്യക്തം. 58 വയസുള്ളപ്പോഴാണ്‌ ജോണ്‍ പോള്‍ പാപ്പാ സ്ഥാനമേറ്റത്‌.

കര്‍ദ്ദിനാള്‍
ഷെറര്‍ വത്തിക്കാന്‍ ക്യൂരിയയ്‌ക്ക്‌ പ്രിയപ്പെട്ട ആളായിരുന്നുവെന്നു മാധ്യമങ്ങള്‍ പറയുന്നു. ക്യൂരിയ എന്നാല്‍ ഉദ്യോഗസ്ഥ ദുര്‍ഭരണത്തിന്റെ (ബ്യൂറോക്രസി) മറ്റൊരു രൂപം. മാറ്റങ്ങള്‍ ഇഷ്‌ടപ്പെടാത്തവര്‍. വിവാദങ്ങളും തൊഴുത്തില്‍ക്കുത്തും കൈമുതലാക്കിയ ക്യൂരിയയെ നിയന്ത്രിക്കുക എന്നതായിരിക്കും പുതിയ പാപ്പായുടെ ചുമതലകളിലൊന്ന്‌. ക്യൂരിയയ്‌ക്ക്‌ പുറത്തുനിന്നുള്ള ഒരാളെന്ന നിലയ്‌ക്ക്‌ അദ്ദേഹത്തിനതു സാധ്യമാകുമെന്ന്‌ കരുതുന്നു.

എങ്കിലും പുതിയ പാപ്പാ ഒരു ചീഫ്‌ എക്‌സിക്യൂട്ടീവ്‌ മാത്രമല്ല, ആത്മീയ പിതാവുകൂടിയാണ്‌. വേദനിക്കുകയും ദുഖിക്കുകയും ചെയ്യുന്ന മനുഷ്യരാശി എങ്ങോട്ടെന്നില്ലാതെ നടന്നുഴലുമ്പോള്‍ വിഴികാട്ടിയായി നില്‍ക്കേണ്ടയാള്‍. ക്രൈസ്‌തവ സമൂഹത്തിലെ ഏറ്റവും വലിയ സഭയുടെ തലവനെന്ന നിലയില്‍ ആഗോള
രംഗവും  അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും ഇടപെടലുകള്‍ക്കും കാതോര്‍ക്കുന്നു. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും മാര്‍പാപ്പയുടെ സാന്ത്വനസ്‌പര്‍ശം മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കിയെന്നിരിക്കും.

വ്യക്തിജീവിതത്തിലെ വിശുദ്ധിയും ലാളിത്യവുമാണ്‌ പുതിയ പാപ്പായെ വ്യത്യസ്‌തനാക്കുന്നത്‌. ആദ്യമായി ഈശോ സഭയില്‍ നിന്നു മാര്‍പാപ്പയാകുന്ന ഇദ്ദേഹം ബസിലും പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ടിലും സഞ്ചരിക്കുന്ന അജപാലകനാണ്‌. ബിഷപ്പിന്റെ കൊട്ടാരം വിട്ട്‌ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയും സ്വന്തമായി ഭക്ഷണം പാകം ചെയ്‌ത്‌ കഴിക്കുകയും ചെയ്യുന്നയാള്‍.

ഇറ്റലിക്കാരനായ റെയില്‍വേ ജോലിക്കാരന്റെ പുത്രനായി ജനിച്ച അദ്ദേഹം കെമിസ്റ്റ്‌ ആകാനുള്ള ശ്രമം വിട്ട്‌ ഈശോ സഭാംഗമായി. ദൈവവിളിയിലേക്ക്‌ നയിച്ചതെന്ത്‌ എന്നു വ്യക്തമല്ല.

എഴുപതുകളില്‍ അര്‍ജന്റീനയില്‍ ഉണ്ടായ ആഭ്യന്തര സംഘര്‍ഷകാലത്ത്‌ ഒട്ടേറെ പേരുടെ രക്ഷയ്‌ക്ക്‌ അദ്ദേഹം എത്തി. എന്നാല്‍ അദ്ദേഹം വേണ്ടത്ര പ്രവര്‍ത്തിച്ചില്ല എന്നു പറയുന്നവരുമുണ്ട്‌. വിമോചന ദൈവശാസ്‌ത്രം ശക്തിപ്പെട്ട ആ കാലത്ത്‌ വിശ്വാസതീക്ഷണതയിലേക്ക്‌ മടങ്ങിവരാനുള്ള അഹ്വാനമാണ്‌ അദ്ദേഹം നല്‍കിയത്‌.

സഭയുടെ ശക്തികേന്ദ്രമായ യൂറോപ്പില്‍ സഭയെ വീണ്ടും സജീവമാക്കുകയെന്നതും ലൈംഗികാപവാദ വിവാദത്തില്‍ നട്ടം തിരിയുന്ന അമേരിക്കയിലെ സഭയെ നവീകരിക്കുകയെന്നതുമൊക്കെ പുതിയ പാപ്പായുടെ ചുമതലകളില്‍പ്പെടുന്നു. ദൈവകരങ്ങള്‍ നയിക്കുന്നു എന്നു വിശ്വസിക്കുമ്പോള്‍ അവയൊന്നും അസാധ്യമായ കാര്യങ്ങളാകുന്നില്ല. അക്ഷരാഭ്യാസമില്ലാത്ത മുക്കുവരെയാണല്ലോ ക്രിസ്‌തു തന്റെ ദൗത്യം അറിയിക്കാന്‍ നിയോഗിച്ചത്‌. ഒരു സ്ഥാനം നല്‍കുമ്പോള്‍ അതിനുള്ള അര്‍ഹതയും കഴിവുകളുംകൂടി ദൈവം നല്‍കുന്നു.

പുതിയ പാപ്പായുടെ സാധാരണ ചുറ്റുപാടുകളില്‍ നിന്നുള്ള വളര്‍ച്ചയും പുതിയ ലോകത്തില്‍ നിന്നു പാപ്പായെ കണ്ടെത്തിയതും പ്രസിഡന്റ്‌ ബരാക്‌ ഒബാമ തന്റെ സന്ദേശത്തില്‍ പരാമര്‍ശിച്ചു. പാവങ്ങളുടേയും ദുര്‍ബലരുടേയും വക്താവെന്ന നിലയില്‍ അദ്ദേഹം സ്‌നേഹത്തിന്റേയും കരുണയുടേയും സന്ദേശവാഹകനാണ്‌. രണ്ടു സഹസ്രാബ്‌ദമായി ലോകത്തിനു പ്രചോദനമായ സന്ദേശത്തിന്റെ വക്താവ്‌. അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പാ എന്നത്‌ ഈ മേഖലയ്‌ക്ക്‌ ലോകരംഗത്തു കൈവരുന്ന പ്രാധാന്യത്തെ എടുത്തുകാട്ടുന്നു.
ലക്ഷോപലക്ഷം  ഹിസ്‌പാനിക്ക്  അമേരിക്കക്കാരോടൊപ്പം യുഎസിലുള്ള തങ്ങളും ഈ ചരിത്ര നിമിഷത്തില്‍ ആഹ്ലാദം പങ്കിടുന്നു- പ്രസിഡന്റിന്റെ സന്ദേശത്തില്‍ പറയുന്നു.
---
2001ല്‍ കര്‍ദിനാളായി തന്നെ തെരഞ്ഞെടുക്കുന്നതുകാണാന്‍ അര്‍ജന്‍റീനയിലെ ബ്വേനസ് എയ്റിസില്‍നിന്ന് റോമിലേക്ക് വരാനിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം സ്നേഹപൂര്‍വം വിലക്കുകയായിരുന്നു. പണം അങ്ങനെ ദുര്‍വ്യയം ചെയ്യാനുള്ളതല്ലെന്നും ഈ പണം പാവങ്ങള്‍ക്കായി വിനിയോഗിക്കണമെന്നുമായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്.
  അര്‍ജന്‍റീനയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബെര്‍ഗോലിയോ എന്നും പാവങ്ങളുടെ പക്ഷത്തുള്ള വൈദികനായിരുന്നു. മുമ്പ് രാജ്യത്ത് ഭക്ഷ്യക്ഷാമവും കടുത്ത ദാരിദ്ര്യവും ഉണ്ടായപ്പോള്‍ അദ്ദേഹം ഭരണകര്‍ത്താക്കളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.
 കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലാറ്റിനമേരിക്കയില്‍നിന്ന് മാര്‍പാപ്പ വരുന്നത്.  ബ്വേനസ് എയ്റിസില്‍ ഇറ്റാലിയന്‍ റെയില്‍വേ ജീവനക്കാരന്‍െറ അഞ്ചുമക്കളില്‍ ഒരാളായിട്ടാണ് 1936 ഡിസംബര്‍ 17ന്് ജോര്‍ജ് മരിയോ ബെര്‍ഗോലിയോ ജനിച്ചത്. ബാല്യം കഷ്ടതകളിലൂടെയാണ് കടന്നുപോയത്. ചെറുപ്പത്തിലുണ്ടായ അസുഖം ശ്വാസകോശത്തിന്‍െറ ഒരു ഭാഗംപോലും  നഷ്ടമാക്കുന്നരീതിയില്‍ മാരകമായിരുന്നു.  വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അധ്യാപകനായും അദ്ദേഹം ജോലിചെയ്തിരുന്നു.
വില്ലാ ഡിവോട്ടോയിലെ സെമിനാരി പഠനത്തിനുശേഷം സൊസൈറ്റി ഓഫ് ജീസസ് സഭയില്‍ 1958 മാര്‍ച്ച് 11 ന് ചേര്‍ന്നു.  ഇതിനിടയില്‍ തത്ത്വശാസ്ത്രത്തില്‍ ബിരുദം.  സാഹിത്യം, മന$ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചു. 1969 ല്‍ വൈദികനായി.  ഇദ്ദേഹത്തിന്‍െറ നേതൃപാടവം അംഗീകരിച്ച സഭ  1973-79 വരെ സഭയുടെ അര്‍ജന്‍റീനിയന്‍ പ്രൊവിന്‍ഷ്യാളായി നിയമിച്ചു. 1980 ല്‍ സാന്‍ മിഗേല്‍ റെക്ടറായി പ്രവര്‍ത്തിച്ചു. 1986 വരെ തുടര്‍ന്നു. പിന്നീട് ജര്‍മനിയില്‍ നിന്ന് ഡോക്ടറേറ്റ്. തിരിച്ചുവന്ന് കൊര്‍ദോവയില്‍ ആത്മീയ ഡയറക്ടറായി.

His papal name honors St. Francis of Assisi, the son of wealthy merchants who abandoned all for a life of poverty in the path of Jesus Christ.

Initially it was not entirely certain that Bergoglio had named himself after Saint Francis of Assisi, because there are other Francises in the church’s long history, including Saint Francis Xavier, the 16th-century Jesuit missionary. But Vatican deputy spokesman Thomas Rosica dispelled any ambiguity, according to CNN: “Cardinal Bergoglio had a special place in his heart and his ministry for the poor, for the disenfranchised, for those living on the fringes and facing injustice.”

Bergoglio is a Jesuit, not a Franciscan, but his chosen lifestyle has a distinctly Franciscan quality to it. As archbishop of Buenos Aires, he gave up many of the luxuries he would have enjoyed in that position. He had no driver, rode the bus, cooked his own meals, and lived in a simple apartment rather than a palatial home.

A Franciscan couldn’t have taken the name Francis, said Chad Pecknold, assistant professor of theology at the Catholic University of America.

“It would have been seen as not sufficiently humble to take the name of the founder of the order. Whereas a Jesuit can choose to be named after Saint Francis without that problem,” Pecknold said.

Pecknold was stunned when he heard Bergoglio’s name announced as the new pope — the Argentine was not considered among the favorites — and stunned again when he heard that the pope had taken the name Francis. One of his first thoughts was that the most recent two popes, Benedict XVI and now Francis, have taken names associated with the founders of religious orders. Religious orders, said Pecknold, “have often been seen as the seeds for renewal.”

“What Benedict and Francis both communicated is that, yes, reform is needed, but it will be the kind of reform that these great saints have brought,” Pecknold said. “I think he’s going to be the people’s pope. We often associate Saint Francis with incredible love for humanity.”

Simply by taking a new name — one no pope has ever used — Bergoglio might also be sending a message that change is on the way for the church. There is a strong tradition in the church of taking names of previous popes. John Paul I, in 1978, broke with tradition when he combined the names of men who preceded him as bishop of Rome. Before that, one has to go back more than a thousand years, to Pope Lando of the early 10th century, to find a pope who took an entirely new name.

Francis of Assisi was born Giovanni Francesco di Bernardone in 1181 or 1182. He was the son of a cloth merchant and a noblewoman. As a young man he had a vision of Christ while praying in a grotto and later made a pilgrimage to Rome, where he spent time among beggars and lepers. A key moment in his religious conversion came when he was praying before a crucifix in a ramshackle chapel at San Damiano, near Assisi. According to the Catholic Encyclopedia, Francis heard a voice from the altar saying: “Go, Francis, and repair my house, which as you see is falling into ruin.”

He took the command literally and repaired the chapel. Eventually he embraced a life of poverty, renouncing his worldly possessions. He soon had a small band of followers who, like Francis, had given all they owned to the poor. In 1209, with the approbation of Pope Innocent III, he founded the Friars Minor, the seed of what is now commonly called the Franciscan Order, according to the Catholic Encyclopedia.

For Bergoglio to take the name Francis signals that, as pope, he will focus on social justice and global equality, said Eric LeCompte, executive director of Jubilee USA Network, an interfaith organization that advocates financial reforms.

“The name is absolutely incredible. Saint Francis is the saint of the poor. He’s the saint that’s known to stand up for peace and for justice,” LeCompte said.

Of the new pope, he said: “He’s been walking the walk. It’s a different kind of thinking in the church when you give up some of the wealth and privilege and try to be as much as possible in solidarity with the poor.” 

photo below:

Jorge Mario Bergoglio (standing second from left), now Pope Francis, as a priest with his parents and siblings in Argentina.

(ഹിന്ദു -മുസ്ലീം സംഘടനകളുടെ പ്രതികരണം താഴെ)

http://www.emalayalee.com/varthaFull.php?newsId=46102
എല്ലാ സമവാക്യങ്ങളും പാലിച്ച മാര്‍പാപ്പാ തെരഞ്ഞെടുപ്പ്‌എല്ലാ സമവാക്യങ്ങളും പാലിച്ച മാര്‍പാപ്പാ തെരഞ്ഞെടുപ്പ്‌എല്ലാ സമവാക്യങ്ങളും പാലിച്ച മാര്‍പാപ്പാ തെരഞ്ഞെടുപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക