Image

ആനന്ദ്‌ ജോണ്‍ - അഴികള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ യുവപ്രതിഭ

Published on 14 March, 2013
ആനന്ദ്‌ ജോണ്‍ - അഴികള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ യുവപ്രതിഭ
സുന്ദരിമാര്‍ക്ക്‌ അനുയോജ്യമായ ആടകള്‍ ഉണ്ടാക്കി അവരെ അണിയിച്ചൊരുക്കുമ്പോള്‍ ഏതൊരുയുവാവിന്റെ ഹൃദയമാണു തുടിക്കാത്തത്‌? അവരുടെ അംഗോപാംഗങ്ങളിലേക്ക്‌ കണ്ണിമക്കാതെ നോക്കിനിന്നാലല്ലേ ഉടയാടകള്‍ എങ്ങനെവേണമെന്ന്‌ നിര്‍ണ്ണയിക്കാനാവു. വളരെസുമുഖനായ ഒരു യുവാവ്‌തങ്ങള്‍ക്കായി രൂപപ്പെടുത്തിയ വസ്ര്‌തങ്ങള്‍ അണിയിക്കുമ്പോള്‍ കാമിനിമാരുടെ ഹൃദയവും പിടക്കും. ദേവന്മാര്‍ പോലും അങ്ങനെ വശംവദരായിട്ടുണ്ട്‌. ബ്രഹ്‌മാവ്‌ സൃഷ്‌ടിച്ച തിലോത്തമ്മയെ അനുഗ്രഹങ്ങള്‍ ഏറ്റ്‌ വാങ്ങാന്‍ ശ്രീപരമേശ്വരന്റെ അടുത്തേക്കയച്ചു. അവള്‍ ശിവനു ചുറ്റും പ്രദിക്ഷണം വച്ചപ്പോള്‍ ശിവനു ഓരോ ഭാഗത്തും ഓരൊ തലയുണ്ടായി. ബ്രഹ്‌മാവിനു അഞ്ച്‌ തല വന്നതും ഇങ്ങനെ ഒരു പൊല്ലാപ്പില്‍ ചാടിയത്‌ കൊണ്ടാണ്‌. അദ്ദേഹം സൃഷ്‌ടിച്ച ഒരു സുന്ദരിയെ കണ്ട്‌ ബ്രഹ്‌മാവ്‌ മോഹിതനായി അവളില്‍ കണ്ണും നട്ടും നിന്നു. നോട്ടത്തിന്റെനെറികേട്‌ സഹിക്കാന്‍ കഴിയാതെ സുന്ദരിപുറകിലും പാര്‍ശ്വങ്ങളിലുമായി ഒളിക്കാന്‍തുടങ്ങി.. പക്ഷെ അവിടെയൊക്കെ പുതിയ തലയുണ്ടാക്കി ബ്രഹ്‌മാവ്‌ അവളുടെ സൗന്ദര്യം നുകര്‍ന്നു. എന്നിട്ടാണോ സുന്ദരനും ചെറുപ്പക്കാരനുമായ ശ്രീ ആനന്ദ്‌ ജോണിനു ഒരു സന്യാസിയെ പോലെ പെരുമാറാന്‍ സാധിക്കുക.

ആനന്ദ്‌ ജോണ്‍ തെറ്റുകാരനണെന്നല്ല. ലോകത്തിന്റെ കാപട്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റാതിരുന്ന ഒരു യുവാവായിട്ട്‌ വേണം നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളുടെ വെളിച്ചത്തില്‍ ആനന്ദ്‌ ജോണിനെ കാണേണ്ടത്‌. തേന്‍ കുടിച്ച്‌ മത്തടിച്ച വണ്ടുകള്‍ ഒന്നുമറിയാത്ത പോലെ പുലരിവരുന്നതും കാത്തിരിക്കുന്നു. പുതുതായി വിരിയുന്ന പൂമൊട്ടുകളെ കിനാവ്‌ കണ്ട്‌. വീണ്ടും തേന്‍ കുടിക്കാന്‍. അതൊന്നും ആരും കാണുന്നില്ല. എന്നാല്‍ സുന്ദരനായ ഒരു ചിത്രശലഭത്തെ കൈകളിലൊതുക്കി വിജയസ്‌മേരം പൊഴിക്കുന്ന ഒരു കുസൃതിക്കുട്ടിയെ പോലെ ഇപ്പോള്‍ നിയമം ഒരു യുവാവിനെ ബന്ധനസ്‌ഥാക്കിയിരിക്കുന്നത ്‌ നമ്മള്‍ കാണുന്നു.

ശരീരഭാഗങ്ങള്‍ പുറത്ത്‌ കാണിക്കാന്‍ മടിയുള്ളവര്‍ക്കുള്ളതല്ല വസ്ര്‌തപ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ ജോലി. ഓരോ കാലത്തിനനുസരിച്ച്‌ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുതിയതരം വസ്ര്‌തങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നവര്‍ക്ക്‌ അത്‌ ധരിപ്പിക്കുന്ന മോഡലുകളെക്കുറിച്ച്‌ പല സങ്കല്‍പ്പങ്ങളും ഉണ്ടാകും. സുന്ദരിമാരുമായി വളരെ ഇടപഴകുമ്പോള്‍പ്രത്യേകിച്ച്‌്‌ അവരെ ആടകള്‍ അണിയിച്ച്‌ സുന്ദരിമാരാക്കുമ്പോള്‍ അവര്‍ അണിയുന്ന വസ്‌ത്രത്തിന്റെയും അവര്‍ക്കായി തുന്നിയുണ്ടാക്കിയ ഫേഷനേയും ഈ സുന്ദരിമാര്‍ മനോഹരമാക്കേണ്ട ചുമതലയുള്ളപ്പോള്‍ ഈ ഡിസൈനേഴ്‌സ്‌ ഒരു തരം മാസ്‌മരിക ലോകത്താണ്‌.

മിന്നുന്ന ക്യാമറ കണ്ണുകളുടേയും സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കളുടേയും വര്‍ണ്ണ പ്രപഞ്ചത്തിലെ അപ്‌സരസ്സുകളാണീ മോഡലുകള്‍. അവരിലൂടെയായിരിക്കും ഡിസൈനേഴ്‌സ്‌ മെനഞ്ഞെടുത്ത ഒരു ഫേഷന്‍ ആകര്‍ഷണീയമാകുന്നത്‌. അതിനായിരൂപകല്‍പ്പന ചെയ്യുന്നവര്‍ (Designers) സുന്ദരിമാരെ സുസൂക്ഷമം നിരീക്ഷിക്കുന്നു. ഓര്‍ക്കുക, കല്ലും മണ്ണും കൊണ്ടുള്ള പ്രതിമകളെയല്ല ചോരയും നീരുമുള്ള മനുഷരെയാണു ഇങ്ങനെ അടുത്ത്‌ കാണുന്നത്‌. അവരുടെ വസ്ര്‌തങ്ങള്‍ അഴിക്കയും മാറ്റുകയും ചെയ്യുന്നത്‌. പര്‍ദ്ദപോലെ മുഴുനീള വസ്‌ത്രങ്ങളല്ല ഫാഷനുവേണ്ടി തയ്യാറാക്കുന്നത്‌ എന്നും ഓര്‍ക്കുക. പല വസ്‌ത്രങ്ങളുടെ ഡിസൈനുകളും അംഗനമാരുടെ അഴകുള്ളമേനി വളരെയധികം പുറത്ത്‌ കാണിക്കുന്നവയാകും.

ഇവിടെ ഡിസൈനെറും മോഡലുകളും തമ്മില്‍ ഒരു വിശ്വാസം അല്ലെങ്കില്‍ പരസ്‌പരധാരണ പതിവുണ്ട്‌. തൊഴിലിന്റെ മാന്യത കണക്കാക്കി അതാരും ലംഘിക്കാറില്ല. ആര്‍ക്കും പരാതിയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സ്‌ത്രീകളുടെ പ്രലോഭനങ്ങള്‍ക്ക്‌ അടിമയാകാതിരിക്കാന്‍ വളരെ മനസ്സുറപ്പ്‌ ആവശ്യമാണ്‌. യൗവ്വനയുക്‌തര്‍ മാത്രമല്ല കിഴവന്മാര്‍വരെ പരീക്ഷണങ്ങളില്‍ പരാജിതരായ വിവരങ്ങള്‍ പലരുടേയും സത്യസന്ധമായ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും മാധ്യമ രംഗത്തുനിന്നും നമ്മള്‍ അറിയുന്നു, ദുര്‍ബ്ബല നിമിഷങ്ങള്‍ പ്രശസ്‌തരായവര്‍ക്ക്‌ ചിലപ്പോള്‍ അനുഗ്രഹങ്ങളുംചിലപ്പോള്‍ ശാപങ്ങളുംആകുന്നു.

സിനിമ തുടങ്ങിയ വിനോദവ്യവസായ മേഖലകളില്‍ ഒരു കിടക്കയെപ്പറ്റി പറയുന്നുണ്ട്‌. (Casting Couch) അഭിനയമോഹവുമായി വരുന്നസുന്ദരിമാര്‍ ഇതിലൂടെ അവരുടെ ഭാവി കണ്ടെത്തുന്നു. ഇത്‌ പരസ്യമായ ഒരു രഹസ്യമാണ്‌. എല്ലാനടികള്‍ക്കും അതിന്റെ ആവശ്യം വരുന്നില്ല എങ്കില്‍പോലും ഇങ്ങനെ ഒരു കടമ്പ അവരുടെ മുന്നിലുണ്ട്‌. ഇതേക്കുറിച്ച്‌്‌ ആരും പരാതിപറയാറില്ല .അവരെ കിടക്കയില്‍ കിടത്തി ആഗ്രഹനിവര്‍ത്തി വരുത്തിയവര്‍ക്കെതിരെ കേസ്സെടുത്തിട്ടില്ല. പലര്‍ക്കും അങ്ങനെസ്വയം സമര്‍പ്പിച്ചതിനുശേഷവും സിനിമയില്‍ ചാന്‍സ്‌ കിട്ടിയിരുന്നില്ല. എന്നിട്ടും അവര്‍ നിശ്ശബ്‌ദതപാലിച്ചു.ഫേഷന്‍ രംഗത്ത്‌ തന്റേതായ ഒരു വ്യക്‌തിമുദ്ര ചുരുങ്ങിയ കാലംകൊണ്ട്‌ തീര്‍ത്ത്‌ പ്രസിദ്ധനായ ശ്രീ ആനന്ദ്‌ ജോണ്‍ എങ്ങനെ ഈ കുരുക്കില്‍പെട്ടുപോയി?

വിജയിയായ ഒരു പുരുഷന്റെ പുറകില്‍ ഒരു സ്‌ത്രീയുണ്ടെന്നുപറയുന്നു. ഫേഷന്‍ ഡിസൈനിംഗ്‌ ലോകത്ത്‌ ഒരു വാഗ്‌ദാനമെന്ന്‌ അന്ന്‌പത്രങ്ങള്‍ ഉല്‍ഘോഷിച്ച ആനന്ദിന്റെ പുറകില്‍ ഒന്നിലധികം സ്‌ത്രീകള്‍ (മോഡലുകള്‍) ഉണ്ടായതാകാം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഈ പരാജയത്തിനു കാരണം. മോഡലാകാനുള്ള മോഹവുമായി ഡിസൈനേഴ്‌സിനെ സമീപിക്കുന്ന എല്ലാവര്‍ക്കും ഒരേപോലെ അംഗീകാരവും പ്രശസ്‌തിയും നേടികൊടുക്കാന്‍ ആനന്ദിനെന്നല്ല ആര്‍ക്കും തന്നെ കഴിയുകയില്ല. അത്‌കൊണ്ട്‌ അവരെല്ലാം ജൂദാസ്സുകള്‍ ആകണമെന്നില്ല. ആനന്ദ്‌ ജോണിലെ ജോണിനെ കുടുക്കാന്‍ മോഡലുകളില്‍ ആരോ സലോമിയായിട്ടുണ്ടാകും. നൃത്തം ചെയ്യാന്‍ മാത്രമറിയുന്ന പാവം സലോമിമാര്‍ അറിഞ്ഞില്ല അവരുടെ ഭാവിപ്രവചിക്കാനും അതിനെനല്ലതാക്കാനും കഴിവുള്ളവനാണു ജോണ്‍ എന്ന്‌. എന്നിട്ടും എന്തുകൊണ്ട്‌ സലോമിമാര്‍ ഇങ്ങനെ ക്രൂരത കാട്ടി.

ഫാഷന്‍ ഡിസൈന്‍ രംഗത്ത്‌ രണ്ടായിരത്തിയേഴാം വര്‍ഷത്തിനു ഉറ്റ്‌നോക്കാന്‍ ഇതാ ഭാവിയുള്ള ഒരു ചെറുപ്പക്കാരന്‍ എന്ന്‌ അമേരിക്കയിലെ ന്യൂസ്‌ വീക്ക്‌വിശേഷിപ്പിച്ച, അമേരിക്കയുടെ അടുത്ത ടോപ്‌മോഡല്‍ എന്ന പരിപാടിയുടെ ജഡ്‌ജിയായി നിയമിക്കപ്പെട്ട, വിഎച്ച്‌ റിയലിറ്റിഷൊയിലെ നക്ഷതമാകാന്‍ തിരഞ്ഞെടുക്കപ്പെട്ട Paris Hilton, Bruce Springstein, Mary J Blige, Ophra Winfrey, Janet Jackson എന്നീ പ്രശസ്‌തരുടെ വസ്‌ത്രങ്ങള്‍ക്ക്‌ ഡിസൈന്‍ നല്‍കിയ ഡിസൈന്‍ രംഗത്തെ വാഗ്‌ദാനമായ ആനന്ദ്‌ ജോണ്‍ എങ്ങനെ ജയിലില്‍ ആയി. മാധ്യമങ്ങളില്‍ നിന്നും നമ്മള്‍ അറിയുന്നത്‌ മോഡലുകള്‍ ആകാന്‍ ആനന്ദിനെസമീപില്ല ഏതോ സലോമിമാര്‍ അദ്ദേഹത്തില്‍ ബലാത്സംഗ കുറ്റം ചുമത്തിയെന്നാണ്‌്‌.

അത്‌ കേട്ടപാടെ നിയമപാലകര്‍ അദ്ദേഹത്തെ തടവിലാക്കി.കോടതി അദ്ദേഹത്തെ 59 വര്‍ഷത്തെ ജയില്‍ വാസത്തിനു വിധിച്ചു. അരമനരഹസ്യം അങ്ങാടിപാട്ടാക്കുന്നവന്റെ തലയറുത്ത്‌ വേണമെന്ന്‌ മകളോട്‌ ആവശ്യപ്പെടാന്‍ നിര്‍ബന്ധം പിടിച്ച അമ്മയെപോലെ ഡിസൈന്‍ രംഗത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ ജോണ്‍ ഒരു ഭീഷണിയാകുന്നു എന്ന്‌മനസ്സിലാക്കി മോഡലുകളെ സലോമിമാരാക്കിയതാവാം. ആനന്ദ്‌ ജോണിനെ പോലെയുള്ള വ്യക്‌തികളുടെ അസാധാരണ കഴിവും പെട്ടെന്നുള്ള ഉയര്‍ച്ചയും അസൂയക്കാരെ സൃഷ്‌ടിച്ചതില്‍ അത്ഭുതമില്ല. ഏതൊപരദേശിതങ്ങളുടെ അത്രയും നാളത്തെ പരിശ്രമങ്ങളെ പാഴാക്കുന്നുവെന്ന ്‌മനസ്സിലാക്കുമ്പോള്‍ ഉണ്ടാകുന്ന ഔദ്യോഗിക തലത്തിലെ അസൂയയുടെ ബലിയാടായതാകാം ജോണ്‍. പ്രലോഭനങ്ങളുടേയും പ്രേരണകളുടേയും ചതിയുടേയും, വഞ്ചനയുടേയും നിശ്ശബദത രംഗങ്ങള്‍ അലതല്ലുന്ന ഈ തൊഴില്‍ രംഗം സാധാരണക്കാരനു അറിയപ്പെടാത്ത രഹസ്യങ്ങളുടെ കലവറയാണെന്ന്‌ ഊഹിക്കപ്പെടുന്നു. ഇവിടെ ചളിയില്‍ ചവുട്ടി കാല്‍ കഴുകിമാന്യതയോടെ പോകുന്നവര്‍ ഉണ്ടാകാം. അത്തരം വെട്ടിപ്പുകള്‍ ഈ രംഗത്ത്‌ നവാഗതരായവര്‍ക്ക്‌ ഒരു പക്ഷെഅറിവുണ്ടാകണമെന്നില്ല. മുന്നിലുള്ളതേന്‍കെണികളെപ്പറ്റി അവര്‍ ബോധവാന്മാരാകണമെന്നില്ല. പരസ്‌പരസമ്മതത്തോടെ ചെയ്യുന്ന എന്തും വിശ്വാസത്തിലര്‍പ്പിച്ച്‌ അവര്‍ മുന്നോട്ട്‌ നീങ്ങുന്നു. അത്തരം ചെറുപ്പക്കാര്‍ക്ക്‌ അവര്‍ വഞ്ചിതരാകുന്നു എന്ന്‌ തിരിച്ചറിയുമ്പോഴേക്കും സംഗതികള്‍ അവരുടെ കൈകളില്‍നിന്നും വിട്ടുപോയി കാണും. ആനന്ദ്‌ ജോണിനും അങ്ങനെ ചതിപറ്റിയതാകാം.

അമേരിക്കന്‍ മലയാളി സമൂഹം ആനന്ദ്‌ ജോണിനെ ജയില്‍ മോചിതനാക്കാന്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ വിജയപ്രദമാകുമെന്ന്‌ ആശിക്കാം. പ്രത്യേകിച്ച യോഗഗുരു ശ്രീ തോമസ്‌ കൂവ്വള്ളൂരിന്റെ നിസ്വാര്‍ത്ഥ സേവനങ്ങ ള്‍പ്രത്യേകം സ്‌മരണീയമാണ്‌. അദ്ദേഹം അഭിവന്ദ്യ പുരോഹിതന്‍ ബഹുമാനപ്പെട്ട ശങ്കരത്തില്‍ അച്ചനെ (Very Rev. Fr. Dr. Yohannan Sankarathil, Cor Episcopa) കൂട്ടികൊണ്ടുപോയി ആനന്ദ്‌ ജോണുമായി ഒരു കൂടിക്കാഴ്‌ച നടത്തുകയും അതിനുശേഷം ആനന്ദ്‌ ജോണില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒട്ടു മിക്കവയും മന്‍ഹാട്ടന്‍ കോടതി തള്ളികളഞ്ഞതായും നമ്മള്‍ വാര്‍ത്തകളില്‍ കണ്ടു.

പ്രായപൂര്‍ത്തിയായ ഒരു യുവതിയുമായി വദനസുരതത്തില്‍ ഏര്‍പ്പെട്ടു എന്ന്‌ ആനന്ദ്‌ ജോണ്‍ സമ്മതിക്കുകയും അദ്ദേഹത്തിനെ മറ്റ്‌ കുറ്റങ്ങളില്‍ നിന്നും വിമുക്‌തനാക്കുകയും ചെയ്‌തു. ഡിസൈനെര്‍ ലോകത്തെ ഒരു വെളിച്ചം ആണു ആനന്ദ്‌ ജോണ്‍.പുതുമയാര്‍ന്ന രൂപകല്‍പ്പനകളോടെ വസ്ര്‌തങ്ങള്‍ക്ക്‌ പുത്തന്‍മാറ്റങ്ങള്‍ വരുത്തി വസ്‌ത്രധാരണരീതിയില്‍ അഴകിന്റെ മഴവിച്ച്‌ വിരിയിച്ച ഈ ചെറുപ്പകാരന്‍ ബന്ധന വിമുക്‌തനാകേണ്ടത്‌ ഒരു ആഗോള അനിവാര്യതയാണ്‌. അദ്ദേഹത്തില്‍നിന്നും ലോകം ഇനിയും നല്ലനല്ല ഡിസൈനുകള്‍ കാത്തിരിക്കുന്നു. നീതിനടപ്പാക്കുന്നവര്‍ അവരുടെ തീരുമാനം വൈകിക്കാതിരിക്കട്ടെ എന്നാശിക്കാം. ഒരു പക്ഷെ തന്റെ മേഖലയില്‍ ഒരു സാധാരണ പ്രകടനം മാത്രം കാഴ്‌ചവച്ചിരുന്നെങ്കില്‍ ആനന്ദ്‌ ജോണിന്റെ പേരില്‍ കളങ്കം വരുമായിരുന്നില്ല എന്ന്‌ നമ്മള്‍ മനസ്സിലാക്കുന്നു. ഈ തൊഴില്‍ രംഗത്തേക്ക്‌ വരുന്ന ചെറുപ്പക്കാര്‍ക്ക്‌ ആനന്ദ്‌ ജോണിന്റെ ജീവിതം ഒരു പാഠമാകും.
ശുഭം.
ആനന്ദ്‌ ജോണ്‍ - അഴികള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ യുവപ്രതിഭ ആനന്ദ്‌ ജോണ്‍ - അഴികള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ യുവപ്രതിഭ ആനന്ദ്‌ ജോണ്‍ - അഴികള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ യുവപ്രതിഭ ആനന്ദ്‌ ജോണ്‍ - അഴികള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ യുവപ്രതിഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക