Image

അര്‍ജുന്‍ നായര്‍ ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 16 September, 2011
അര്‍ജുന്‍ നായര്‍ ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു
ബാംഗ്ലൂര്‍: പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ സ്ഥാപകനും കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയുമായ കെ.പി.പി. നമ്പ്യാരുടെ ചെറുമകന്‍ അര്‍ജുന്‍ നായര്‍ (28) ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. കോറമംഗലയിലുള്ള എക്‌സോ തെര്‍മല്‍ മെട്രിക്‌ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.

കെ.പി.പി. നമ്പ്യാരുടെ മകള്‍ റോജി നമ്പ്യാരുടെയും ഹരി നായരുടെയും (അമേരിക്ക) മകനാണ്‌. മൃണാളിനി ഏക സഹോദരിയാണ്‌.

ഇന്നലെ രാത്രി സുഹൃത്തിന്റെ വീട്ടില്‍നിന്ന്‌ മടങ്ങുകയായിരുന്ന അര്‍ജുന്‍ റോഡ്‌ മുറിച്ചുകടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. തുടര്‍ന്ന്‌ നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ പോലീസ്‌ തിരച്ചില്‍ നടത്തുകയാണ്‌.

രാമയ്യ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത മൃതദേഹം സെന്റ്‌ ജോണ്‍സ്‌ മെഡിക്കല്‍ കോളേജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. സംസ്‌കാരം ഞായറാഴ്‌ച നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക