Image

റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു

Published on 16 September, 2011
റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു

ന്യൂല്‍ഹി: ഇന്ധനവില വര്‍ധനക്ക് തൊട്ടുപിന്നാലെ റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു. കാല്‍ശതമാനം വീതമാണ് നിരക്കുകള്‍ ഉയര്‍ത്തിയത്. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് റിസര്‍വ് ബാങ്ക് നിരക്കുകളില്‍ വര്‍ധന വരുത്തിയിരിക്കുന്നത്.

എട്ടു ശതമാനമായിരുന്ന റിപ്പോ നിരക്ക് ഇതോടെ 8.25 ശതമാനത്തിലെത്തി. റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായിട്ടാണ് വര്‍ധിച്ചത്. 2010 മാര്‍ച്ചിന് ശേഷം ഇത് 12ാം തവണയാണ് റിസര്‍വ് ബാങ്ക് ഈ നിരക്കുകള്‍ ഉയര്‍ത്തുന്നത്. നാണയപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക