കോളിവുഡ് നടി തൃഷ അഭിനയം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വിവാഹിതയാകാന്‍
തീരുമാനിച്ചതായാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്. ഈ രംഗത്ത് എത്തിയിട്ട്
കുറച്ചു കാലം ആയെങ്കിലും തെന്നിന്ത്യയില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന താരമാണ് ഈ
സുന്ദരി. അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുന്ന അവസരത്തിലാണ് താരം ഇത്തരത്തിലുള്ള
ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്.
വിശാലിന്രെ നായികയായി സമര്‍, ജയം രവി
നയകനായ ഭൂലോകം, ജീവയുടെ നായികയായി എന്‍ട്രെന്‍ട്രും പുന്നഗൈ എന്നിവയാണ് തൃഷയുടെ
പുത്തന്‍ ചിത്രങ്ങള്‍. ഇവയുടെ ഷൂട്ടിംഗ് അവസാനിച്ചാല്‍ സുന്ദരി
വിവാഹാലോചനകളിലേയ്‌ക്ക് കടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. വരന്‍ സിനിമയില്‍
നിന്നുള്ള ആളല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ച്
ഉണ്ടായ വാര്‍ത്തകള്‍ തൃഷ നിഷേധിച്ചു.