Image

നല്ല ഇടയന്‍ (ലേഖനം: ജോണ്‍ ഇളമത)

Published on 17 March, 2013
നല്ല ഇടയന്‍ (ലേഖനം: ജോണ്‍ ഇളമത)
ലോകചരിത്രത്തിന്‍െറ ഏടുകളില്‍, ശ്രീയേശുകൃസ്‌തുവിന്‍െറ പ്രഭാഷണങ്ങളെയും പരസ്യജീവിതത്തെയും, അന്വര്‍ത്ഥമാക്കുന്ന, ദാസരില്‍ ദാസനായ യജമാനന്‍, ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷ സ്‌ഥാനത്തേക്ക്‌ പടികയറി വരുമ്പോള്‍ ലോകം പ്രത്യാശയുടെ പ്രകാശം ചൊരിഞ്ഞ്‌, ഉണര്‍ത്തെണീല്‍ക്കുന്നു.

`നമ്മുക്കൊരുപാപ്പയെകിട്ടി' ,അതു പരിശുദ്ധാത്മാവിന്റെ വചനമറിയിപ്പായി ലോകമെമ്പാടുമുള്ള മാനവരാശിയെതട്ടിയുണര്‍ത്തുന്നു.സിംഹാസനമിലാത്ത,കരീടമിലാത്ത,ചെങ്കോലിലാത്ത, ഒരു ചക്രവര്‍ത്തിയുടെ എഴുന്നള്ളത്ത്‌ അദ്ദേഹത്തിന്‍െറ സാമ്രാജ്യത്തിന്‌ അതിരുകളില്ല, അദ്ദേഹത്തിന്‍െറ പ്രഭാഷണത്തിനു വളച്ചുകെട്ടില്ല, സൗമ്യമായ, ശാന്തഗംഭീരമായ ശബ്‌ദംആ നാവില്‍ നിന്ന്‌ പുറപ്പെട്ടുന്ന ക്രിസ്‌തുവില്ലാത്തസഭ (ദേവാലയം), അല്ലങ്കില്‍ വചനം നമ്മുക്കെന്തിന്‌ വാക്കുകളെക്കാള്‍ ഉപരി വാക്കുപാലിക്കലൂടെ, പ്രഭാഷണങ്ങളെക്കാളുപരി പ്രവര്‍ത്തികളിലൂടെ, നീതിമാനും, എളിമയുള്ളവനുമായ `പാപ്പ' ഫ്രാന്‍സിസ്‌ ഒന്നാമന്‍, റോമിലെ സെന്റ്‌ പീറ്ററിന്റെ പിന്‍ഗാമിയായി അവരോധിക്കുമ്പോള്‍ ലോകജനത, പ്രത്യാശാ ഭരിതരാകുന്നു.

ഇനിയും എന്തു സംഭവിക്കുമെന്ന,ലോകമനസാക്ഷിയുടെ മുമ്പില്‍ സന്മാര്‍ഗ്ഗ പ്രത്യയശാസ്‌ത്ര്‌ത്തിന്‍െറ, പരിശുദ്ധമായ തൂവെള്ളമേലങ്കിയും, തലപ്പാവും, ധരിച്ചു നില്‍ക്കുന്ന എഴുപത്താറുകാരന്‍ `പാപ്പ', ഭൂമിയിലേക്കിറങ്ങി വന്ന മനുഷ്യപുത്രനെപോലെ, സ്വന്തം പ്രവര്‍ത്തികൊണ്ട്‌,പെരുമാറ്റംകൊണ്ട,്‌ മറ്റുള്ളവരുടെ പാപം കഴുകികളയുന്നു.വിശുദ്ധ ഫ്രാന്‍സിസ്‌ അസീസിയുടെ നാമം സ്വീകരിച്ച്‌, അദ്ദേഹത്തെപോലെതന്നെ `ഫ്രാന്‍സിസ്‌ പാപ്പാ' കത്തോലിക്കരുടെ മാത്രം പാപ്പയല്ല, ആഗോള ജനതയുടെ പാപ്പായാണ്‌. സഹനം,അനുസരണം,സഹിഷ്‌ണത,സ്‌നേഹം,എന്ന ആദ്ധ്യാത്മിമിക ജീവിതത്തിന്‌ സ്വയം അര്‍പ്പിച്ച്‌, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി, മറ്റുള്ളവര്‍ക്ക്‌, മാതൃകയാകുന്ന പാപ്പായെ ലോകം ഉറ്റനോക്കുന്നു

നിശബ്‌ദമായ മരുഭൂമിയിലെ ഗര്‍ജ്ജനം പോലെ അത്‌്‌ നമ്മുടെ മനസാക്ഷി തട്ടിയുണര്‍ത്തുന്നു. `അണലിസന്തതികളെ നിങ്ങള്‍, മാനസാന്തരപ്പെടുവിന്‍, വീണ്ടും ജനിക്കുവിന്‍' അവന്‍െറ പിതാവന്‍െറ ദേവാലയത്തില്‍, ചാട്ടവാറുകളുടെ മുഴക്കം പരീശന്മാരെയും, പ്രവുകച്ചവടക്കാരയും, അവന്‍ ആട്ടി പുറത്താക്കുന്ന ശബ്‌ദം, അവന്‍, പിതാവിന്‍െറ ഭവനം പരിശുദ്ധമാക്കിതീര്‍ക്കട്ടെ അവന്‍ യാഥാസ്‌തികനാണ്‌. അവനെ കാക്കാന്‍ യഹോവയുടെ സൈന്യമുണ്ട്‌ `പാപ്പ', ഒരുസഭയുടെ പരമോന്നത നേതാവ്‌, ഒരു രാഷ്‌ട്രത്തിന്‍െറ തലവന്‍, പൗരിണിക പിന്‍ഗാമിയായ ഒരുചക്രവര്‍ത്തി, എന്നതിലേറെ, ലോകസമാധനത്തിന്‍െറ ദൈവം അയക്കപ്പെട്ട ദൂതന്‍ തന്നെ. ആഗോളമതങ്ങളെയും, സംസ്‌ക്കാരങ്ങളെയും, വര്‍ഗ്ഗങ്ങളെയും, വംശങ്ങളെയും, ഭാഷകളെയും, ആചാരാനുഷ്‌ഠാനങ്ങളെയും, ഉള്‍ക്കൊള്ളാന്‍ കഴിവുള്ള സ്വയം ഹോമിക്കപ്പെട്ടവന്‍ അവന്‍ മറ്റുള്ളവരെ വിധിക്കുന്നില്ല, അവര്‍ക്കുവേണ്ടി സ്വയം ബലിയാകുന്നു! അങ്ങനെ ഒരുപാപ്പയെ നമ്മുക്ക്‌ കിട്ടി, ലാറ്റിനമേരിക്കയിലെ അര്‍ജന്‍റ്റീനയിലെ, ഒരു റെയില്‍വേ തൊഴിലാളിയുടെ മകന്‍, ഈശോസഭക്കാരന്‍ അവന്‍ അപ്പാര്‍ട്ടുമെന്റെില്‍ താമസിച്ച്‌, സ്വയംഭക്ഷണം പാകംചെയ്‌ത്‌, സാധാരണ ബസുകളില്‍ സഞ്ചരിച്ച്‌ പാവപ്പെട്ടവരെ സ്‌നേഹിക്കന്നു,സേവിക്കുന്നു സ്വയം ത്യാഗമായി, ബലിയായി അവതരിക്കുന്നു. അവന്‍ യഥാര്‍ത്ഥ ഇടയനാണ്‌ ആടുകളെ അവന്‍ പറ്റം ചേര്‍ത്തുനിര്‍ത്തികാക്കുന്നു, ചന്നായ്‌കൂട്ടങ്ങളില്‍നിന്ന്‌ കാണാതെ പോയതിനെ അവന്‍ അന്വേഷിച്ചു കണ്ടെത്തുന്നു.

വലിയ പ്രവാചകനായ `മോശ'യെ പേലെ തന്‍െറ ജനത്തെ നയിക്കാന്‍ കെല്‍പ്പുള്ള ഒരു `പാപ്പ', ഈനൂറ്റാണ്ടിന്‍െറ, ഏറ്റവും മ്ലേഛമായ ഒരുകാലഘട്ടത്തില്‍, തിന്മയുടെയും, പകയുടെയും, അധികാര ദുര്‍മോഹത്തിന്‍െറയും, യുദ്ധത്തിന്‍െറയും, അടിമത്വത്തില്‍ നിന്ന്‌ രക്ഷിച്ച്‌ മറ്റൊരു `കനാന്‍' ദേശത്തേക്കു നമ്മേകൊണ്ടുപോകുമെന്ന്‌ പ്രത്യാശിക്കാം.
നല്ല ഇടയന്‍ (ലേഖനം: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക