Image

മെന്റല്‍: സനാഖാന്‍ നായിക

Published on 20 March, 2013
മെന്റല്‍: സനാഖാന്‍ നായിക
മെന്റല്‍ എന്ന ചിത്രത്തില്‍ സനാഖാന്‍ നായികയാകുന്നു. ബിഗ്‌ ബോസ്‌ 6 എന്ന റിയാലിറ്റി ഷോയില്‍ താരമായ സനയെ സിനിമയിലേയ്‌ക്ക്‌ ക്ഷണിച്ചത്‌ ബോളിവുഡ്‌ താരം സല്‍മാന്‍ ഖാന്‍ ആണ്‌.സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹേല്‍ ഖാന്‍ ആണ്‌ ചിത്രം ഒരുക്കുന്നത്‌.

മാര്‍ച്ച്‌ അവസാനത്തോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കും. സനയ്‌ക്കു പുറമെ ഡെയ്‌സി ഷായും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. തന്റെ അടുത്ത സിനിമയിലേയ്‌ക്ക്‌ പുതുമുഖങ്ങളെ തേടിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ്‌ സല്‍മാന്‍ ഖാന്‍ ബിഗ്‌ ബോസ്‌ 6ലൂടെ സനയെ കണ്ടെത്തുന്നത്‌.

സല്‍മാന്‍ ഖാനുമായി അഭിനയിക്കുക എന്നത്‌ സ്വപ്‌നമായിരുന്നുവെന്നും അത്‌ സഫലമാകാന്‍ പോകുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നും സന പറഞ്ഞു.
മെന്റല്‍: സനാഖാന്‍ നായികമെന്റല്‍: സനാഖാന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക