Image

ഷാരോണ്‍ സെബാസ്റ്റ്യന്‌ മികച്ച വിജയം

രാജു കുന്നക്കാട്ട്‌ Published on 16 September, 2011
ഷാരോണ്‍ സെബാസ്റ്റ്യന്‌ മികച്ച വിജയം
ഡബ്‌ളിന്‍: അയര്‍ലണ്‌ടിലെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥിനിക്ക്‌ അഭിമാന നേട്ടം. കൂള്‍മൈന്‍ കമ്യുണിറ്റി സ്‌കൂളില്‍ നിന്നും പതിനൊന്നില്‍ 11 എ പ്ലസ്‌ നേടിയാണ്‌ ഷാരോണ്‍ സെബാസ്റ്റ്യന്‍ ഉന്നതനേട്ടം സ്വന്തമാക്കിയത്‌. അയര്‍ലണ്‌ടില്‍ ഇതാദ്യമായാണ്‌ കേരളത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥി ഇത്രത്തോളം മികച്ച നേട്ടം കൈവരിക്കുന്നത്‌.

ചങ്ങനാശേരി കുറുപ്പുംപറമ്പില്‍ സെബാസ്റ്റ്യന്റെയും ലിസമ്മയുടെയും പുത്രിയാണ്‌ ഷാരോണ്‍. ബ്ലാന്‍ഞ്ചാര്‍ട്‌സ്‌ ടൗണിലാണ്‌ താമസിക്കുന്നത്‌. ഒട്ടേറെ നൃത്തവേദികളിലും ഷാരോണ്‍ സമ്മാനാര്‍ഹയായിട്ടുണ്‌ട്‌. ഐറിനാണ്‌ സഹോദരി.
ഷാരോണ്‍ സെബാസ്റ്റ്യന്‌ മികച്ച വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക