Image

ശബരിമല തന്ത്രി സഞ്ചിരിച്ച ജീപ്പ്‌ അപകടത്തില്‍പ്പെട്ടു; അത്ഭുതകരമായി രക്ഷപെട്ടു

Published on 16 September, 2011
ശബരിമല തന്ത്രി സഞ്ചിരിച്ച ജീപ്പ്‌ അപകടത്തില്‍പ്പെട്ടു; അത്ഭുതകരമായി രക്ഷപെട്ടു
റാന്നി: ശബരിമല തന്ത്രി ഉള്‍പ്പടെ അഞ്ചോളം പേര്‍ യാത്ര ചെയ്‌തിരുന്ന ജീപ്പ്‌ അപകടത്തില്‍പ്പെട്ടു. എന്നാല്‍ ഇവര്‍ അത്ഭുതകരമായി രക്ഷപെട്ടു. പരുനാടു കൂനംകരയില്‍ ഇന്നു രാവിലെയാണ്‌ അപകടം. കുമ്മനം രാജശേഖരന്‍, രാജപ്രതിനിധി പന്തളം കൊട്ടാര നിര്‍വാഹകസമിതി പ്രസിഡന്റ്‌ നിശാഖം തിരുനാള്‍ രാമവര്‍മ്മരാജാ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ വി.എന്‍ ഉണ്ണി എന്നിവരും ജീപ്പിലുണ്ടായിരുന്നത്‌.

അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തില്‍ കൂനംകരയില്‍ സ്‌ഥാപിക്കുന്ന മണികണ്‌ഠ ശരണാശ്രമത്തിന്റെ ശിലാസ്‌ഥാപനം കഴിഞ്ഞു മടങ്ങുകയായിരുന്നു തന്ത്രിയടക്കമുള്ളവര്‍.ശബരിമല റോഡില്‍ നിന്നും ഒരുകിലോമീറ്ററോളം മാറി മലമുകളിലാണ്‌ ശരണാശ്രമം നിര്‍മ്മിക്കുന്നത്‌. ശിലാസ്‌ഥാപനത്തിനെത്തിയ തന്ത്രി മെയിന്‍ റോഡില്‍ വാഹനം നിര്‍ത്തിയ ശേഷം നടന്നാണ്‌ മല കയറിയത്‌. ദുര്‍ഘടമായ റോഡിലെ കുത്തനെയുള്ള ഇറക്കത്തില്‍ കൊടുംവളവു തിരിക്കുന്നതിനിടയില്‍ ജീപ്പിന്റെ പിന്‍ ചക്രം ചെളിയില്‍ പുതയുകയും മുന്‍ ഭാഗം തറയില്‍ നിന്നും ഉയര്‍ന്ന്‌ ജീപ്പ്‌ റോഡില്‍ തന്നെ ഒരു വശത്തേക്കു മറിയുകയുമായിരുന്നു. ജീപ്പിന്റെ മുന്‍ സീറ്റില്‍ ഇരുന്ന തന്ത്രി െ്രെഡവറുടേയും സ്‌റ്റിയറിംഗിലേക്കും വീഴുകയായിരുന്നു. വന്‍ ശബ്‌ദത്തോടെ അപകടം ഉണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണ്‌ യാത്രക്കാരെ വാഹനത്തിനു പുറത്തെത്തിച്ചത്‌. അപകടം നടന്നതിന്റെ തൊട്ടു ചേര്‍ന്ന്‌ നൂറടിയിലധികം താഴ്‌ചയുള്ള കൊക്കയാണുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക