Image

കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നീതി പാലിക്കണം

Published on 17 September, 2011
കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നീതി പാലിക്കണം
ന്യൂയോര്‍ക്ക്‌: കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ മലങ്കര സഭാ വിശ്വാസികള്‍ ശക്തരായി പ്രതികരിക്കുകയും നീതി നടപ്പാക്കി കിട്ടുന്നതിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാകുകയും ചെയ്യണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ അനുകൂലമായ വ്യക്തമായ കോടതി വിധിയുണ്ടായിട്ടും രാഷ്ട്രീയ താല്‌പര്യത്തിനുവേണ്ടി ആ വിധി നടപ്പിലാക്കുവാന്‍ അനാസ്ഥ കാണിക്കുന്ന സര്‍ക്കാര്‍, ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും അന്തസ്സത്തയെത്തന്നെ ചോദ്യം ചെയ്‌തിരിക്കുകയാണ്‌. ഈ അനീതി ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല.

മലങ്കര സഭയുടെ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയനെ ഉപവാസ സമരത്തിലേക്ക്‌ എത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനാണ്‌. കോടതിയില്‍ തോറ്റാല്‍ മദ്ധ്യസ്ഥത, ജയിച്ചാല്‍ എല്ലാം തങ്ങളുടേത്‌ എന്ന്‌ അവകാശപ്പെടുന്ന യാക്കോബായ വിഭാഗത്തിന്റെ കപടനാടകത്തിന്റെ സംവിധായകരായി ഈ സര്‍ക്കാര്‍ അധ:പ്പതിക്കരുതെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

സഭ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളില്‍ തളരാതെ സഭയ്‌ക്കു വേണ്ടി ത്യാഗം സഹിക്കുന്നവരാണ്‌ യഥാര്‍ത്ഥ സഭാ സ്‌നേഹികള്‍ എന്നു നാം മനസ്സിലാക്കണം. സഭയെ സ്‌നേഹിക്കുന്ന സഭാ പിതാക്കന്മാരുടെ നേതൃത്വത്തെ മാനിച്ച്‌ അവരുടെ പിന്നില്‍ ഉറച്ചു നില്‌ക്കുകയും, നമ്മുടെ പ്രതിഷേധവും ഉത്‌ക്കണ്‌ഠയും യഥാസ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യണമെന്ന്‌ താല്‌പര്യപ്പെടുന്നു. മലങ്കര സഭ എന്നും സത്യത്തിനുവേണ്ടി മാത്രമേ നിലകൊണ്ടിട്ടുള്ളൂ. സത്യം ജയിക്കും. സംശയമില്ല.

ഉപവാസ സമരത്തെപ്പറ്റി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ പുറപ്പെടുവിച്ചിട്ടുള്ള പത്രക്കുറിപ്പ്‌ പൊതുജനങ്ങളുടെ അറിവിലേക്കായി താഴെ കൊടുത്തിരിക്കുന്നു.

ഫിലിപ്പോസ്‌ ഫിലിപ്പ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റി മെംബര്‍
നോര്‍ത്ത്‌-ഈസ്റ്റ്‌ അമേരിക്കന്‍ ഡയോസിസ്‌
ന്യൂയോര്‍ക്ക്‌
കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നീതി പാലിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക