Image

ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങള്‍ക്ക ആശംസകളുമായിമന്ത്രി തിരുവഞ്ചൂര്‍, കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്‍

അനില്‍ പെണ്ണുക്കര Published on 23 March, 2013
ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങള്‍ക്ക ആശംസകളുമായിമന്ത്രി തിരുവഞ്ചൂര്‍, കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്‍
കൊച്ചി : ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു, എം.എല്‍.എ.മാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍.

കൊച്ചിയില്‍ പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ എത്തിയ ഫൊക്കാനാ നേതാക്കളുമായി സംസാരിക്കുകയായിരുന്നു കേരളാ മന്ത്രിമാരും എം.എല്‍.എ.മാരും.

ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങളില്‍ 2002 മുതല്‍ സജീവമായി ഇടപെടുകയുംതന്റെ മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് ഫൊക്കാനായുടെ കാരുണ്യഹസ്തം പല തവണ ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷന്‍ പറഞ്ഞു. ഇപ്പോള്‍ കോട്ടയം ജില്ലയിലെ പല സാധാരണക്കാര്‍ക്കും ഫൊക്കാനായുടെ സഹായം ലഭിക്കുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങളില്‍ 200 6ല്‍ സഹകരിക്കാന്‍ കഴിഞ്ഞതായി ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. ഫൊക്കാനായുടെ പ്രവര്‍ത്തകര്‍ എല്ലാം തന്റെ അടുത്ത സുഹൃത്തുക്കളആണെന്ന് ബെന്നി  ബഹന്നാന്‍ എം.എല്‍.എ. പറഞ്ഞു.

ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, മുന്‍ വൈസ് പ്രസിഡന്റ് ലീലാ മാരേട്ട്, ജി.കെ.പിള്ള, സണ്ണി വൈക്ലിഫ്, വര്‍ഗ്ഗീസ് പാലമലയില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങള്‍ക്ക ആശംസകളുമായിമന്ത്രി തിരുവഞ്ചൂര്‍, കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക