Image

പരുമല ആശുപത്രിയില്‍ ധനസഹായ പദ്ധതി

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2011
പരുമല ആശുപത്രിയില്‍ ധനസഹായ പദ്ധതി
പരുമല: സെന്റ്‌ ഗ്രിഗോറിയോസ്‌ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്റര്‍, കുവൈറ്റ്‌ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ അഹമ്മദി എന്നിവയുടെ നേതൃത്വത്തില്‍ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ പദ്ധതികള്‍ക്ക്‌ തുടക്കംകുറിച്ചു. നിര്‍ധനരായ രോഗികള്‍ക്ക്‌ സൗജന്യ നിരക്കിലുള്ള ചികിത്സ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയന്ററില്‍ ലഭിക്കും.

75 ലക്ഷം രൂപ മുടക്കി മുപ്പത്‌ കിടക്കകളോടുകൂടി മാര്‍ തിയഡോഷ്യസ്‌ സ്‌മാരക ജനറല്‍ വാര്‍ഡാണ്‌ കുവൈറ്റ്‌ അഹമ്മദി നിര്‍മ്മിച്ചുനല്‍കുന്നത്‌.

തുകയുടെ ആദ്യഗഡു ചര്‍ച്ച്‌ ട്രസ്റ്റി പി. സൈമണ്‍ ജോണ്‍ ആശുപത്രി സിഇഒ ഫാ. അലക്‌സാണ്ടര്‍ കൂരാടത്തിലിന്‌ കൈമാറി. റോയി എം. തരകന്‍, ആശുപത്രി ഡയറക്‌ടര്‍ ഡോ. അലക്‌സ്‌ പോള്‍, പ്രോജക്‌ട്‌ കോര്‍ഡിനേറ്റര്‍ അജയ്‌ പോള്‍ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.
പരുമല ആശുപത്രിയില്‍ ധനസഹായ പദ്ധതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക