Image

മാന്‍ വേട്ട: സല്‍മാന്‍ ഖാനും കൂട്ടരും കുറ്റക്കാര്‍

Published on 23 March, 2013
മാന്‍ വേട്ട: സല്‍മാന്‍ ഖാനും കൂട്ടരും കുറ്റക്കാര്‍
കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ്‌ സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍, സെയ്‌ഫ്‌ അലി ഖാന്‍, താബു, സോണാലി ബിന്ദ്ര, നീലം എന്നിവര്‍ കുറ്റക്കാരെന്ന്‌ ജോധ്‌പൂര്‍ കോടതി കണ്ടെത്തി. കേസ്‌ തെളിയിക്കപ്പെട്ടാല്‍ ആറ്‌ വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌. കേസില്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ താരങ്ങളോട്‌ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച്‌ കോടതിയില്‍ ഹാജരായ സെയ്‌ഫ്‌ അലി ഖാന്‍, താബു, സോണാലി ബിന്ദ്ര എന്നിവര്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ സല്‍മാന്‍ ഖാന്‍ ഇന്ന്‌ കോടതിയില്‍ ഹാജരായില്ല. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന്‌ ഇളവ്‌ നല്‍കണം എന്നാവശ്യപ്പെട്ട്‌ സല്‍മാന്‍ ഖാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

1998ലാണ്‌ കേസിന്‌ കാരണമായ സംഭവം നടന്നത്‌. ഹിന്ദി ചിത്രമായ ഹാം സാത്ത്‌ സാത്ത്‌ ഹെയിന്റെ ചിത്രീകരണത്തിനിടെ താരങ്ങള്‍ മാന്‍ വേട്ട നടത്തി എന്നാണ്‌ കേസ്‌. രണ്ട്‌ മാനുകളെയാണ്‌ ഇവര്‍ വേട്ടയാടിയത്‌. ജോധ്‌പൂരിന്‌ സമീപത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു സംഭവം. മാനിനെ ദൈവമായി ആരാധിക്കുന്ന ബിഷ്‌ണോയി വംശജരായ ചിലരാണ്‌ ബോളിവുഡ്‌ താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്‌.
മാന്‍ വേട്ട: സല്‍മാന്‍ ഖാനും കൂട്ടരും കുറ്റക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക