Image

മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന മീഡിയ-പബ്ലിക്ക് റിലേഷന്‍ കമ്മറ്റി ചുമതലയേറ്റു.

ബിനോയ് സെബാസ്റ്റിയന്‍ Published on 17 September, 2011
മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന മീഡിയ-പബ്ലിക്ക് റിലേഷന്‍ കമ്മറ്റി ചുമതലയേറ്റു.

മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും പത്ര-ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ സത്യസന്ധമയും ഔദ്യോഗികമായും പ്രസിദ്ധപ്പെടുത്തുന്നതിനായി ഭദ്രാസന കൗണ്‍സില്‍ രൂപീകരിച്ച മീഡിയ-പബ്ലിക്ക് റിലേഷന്‍ കമ്മറ്റി ചുമതലയേറ്റു. ഈ കമ്മറ്റിയുടെ കണ്‍വീനറായി ഭദ്രാസന സെക്രട്ടറി റവ.കെ.ഇ.ഗീവര്‍ഗ്ഗീസും, കമ്മറ്റി അംഗങ്ങളായി ചാക്കോ മാത്യൂ (ഭദ്രാസന ട്രഷറര്‍ ), ജോര്‍ജി വര്‍ഗ്ഗീസ്, എം.ജെ. ആന്‍ഡ്രൂസ്, ഷാജി മത്തായി, അലന്‍ ജോണ്‍ എന്നിവരെയും തിരഞ്ഞെടുത്തു.

മീഡീയ കമ്മറ്റി നല്‍കുന്ന സഭാ വാര്‍ത്തകള്‍ പത്ര-ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച് ഭദ്രാസനപ്രവര്‍ത്തനങ്ങളെ സഹായിക്കണമെന്നും ഈ കമ്മറ്റി ഔദ്യോഗികമായി നല്‍കുന്ന വാര്‍ത്തകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഭദ്രാസന കൗണ്‍സിലിന് ഉണ്ടായിരിക്കുമെന്നും ഭദ്രാസന സെക്രട്ടറി അറിയിച്ചു. പ്രശ്‌നസങ്കീര്‍ണ്ണതകളില്‍ ക്രിസ്തീയ സാക്ഷ്യം നിര്‍വ്വഹിക്കുക ദൈവ സ്‌നേഹം പങ്കുവെയ്ക്കുക എന്നതാണ് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ ദൗത്യം. ആക്കിയിരിക്കുന്ന ഇടങ്ങളില്‍ സാമൂഹ്യ ജീവിത പ്രശ്‌നങ്ങളെ ശരിയായി മനസ്സിലാക്കി അവയോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട്, സത്യവിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു പുത്തന്‍ പ്രതിസംസ്‌ക്കാരം രൂപപ്പെടുത്തേണ്ട വെല്ലുവിളിയാണ് സഭയ്ക്കുള്ളത്. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് സാമൂഹ്യപ്രതിബദ്ധതയുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുവാനാണ് പബ്ലിക്ക് റിലേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്.
മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന മീഡിയ-പബ്ലിക്ക് റിലേഷന്‍ കമ്മറ്റി ചുമതലയേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക