Image

അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി?

എബി മക്കപ്പുഴ Published on 17 September, 2011
അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി?
ആനുകാലിക രാഷ്രിയം വിലയിരുത്തുമ്പോള്‍ അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരിക്കും? ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് 68 % സാധ്യത എന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ പ്രവാസികളുടെ ഇടയില്‍ നടത്തിയ പോളിംഗ് സര്‍വയിലൂടെ സെക്രട്ടറി ജോ ചെറുകര (ന്യൂയോര്‍ക്ക്) അറിയിച്ചു. ഡോ. മന്‍മോഹന്‍ സിംഗ് 65%, രാഹുല്‍ ഗാന്ധി 62% ഏ.കെ ആന്റണി 53% എന്നിങ്ങനെ പോള്‍ ചെയ്യപ്പെട്ടു.

വാഷിങ്ടണ്‍ ,ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, അറ്റലാന്റ, ഷിക്കാഗോ, ഒക്ലഹോമ, ടെക്‌സാസ്,കാലിഫോര്‍ണിയ , ഫ്‌ലോറിഡ, അരിസോണ , ഇയോവ തുടങ്ങിയ സ്‌റ്റേറ്റ്കളില്‍ നിന്നും മൊത്തം 600 മലയാളികളിലാണ് സര്‍വെ നടത്തിയത്.

ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കുന്നതും പുരോഗതി കൈവരിക്കുന്നതും നരേന്ദ്രമോഡി മുഖ്യമന്ത്രിയായ ഗുജറാത്താണെന്ന് പ്രവാസികളുടെ അഭിപ്രായം.

ഊര്‍ജ്ജമേഖലയടക്കം അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും വ്യവസായരംഗത്ത് മോഡി കൊണ്ടു വന്ന പുതിയ പരിഷ്‌കാരങ്ങളും, മിസ്തുബിഷി, ജനറല്‍ മോട്ടോഴ്‌സ് തുടങ്ങിയ ആഗോള കമ്പനികളെ ഗുജറാത്തിലേക്ക് കൊണ്ടുവരുവാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ എടുത്ത തീരുമാനങ്ങളുമാണ് മോഡിക്ക് ഒന്നാം സ്ഥാന പ്രവാസി മലയാളികള്‍ നല്കിയത്.

ഗുജറാത്ത് കലാപം മോഡിയുടെ പ്രതിച്ഛായക്ക് മങ്ങലേല്പ്പിച്ചുവെങ്കിലും മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തുന്ന വികസനന പ്രവര്‍ത്തനങ്ങളെയും നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പേരു നിലനിര്‍ത്തുന്നത്തില്‍ മോഡി അങ്ങേയറ്റം വിജയിച്ചതായി അമേരിക്കന്‍ മലയാളി വെല്‍‌ഫെയെര്‍ അസോസിയേഷന്‍ വിലയിരുത്തി.
അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക