Image

ലിയോണ്‍ കെ. തോമസിന്റെ `ലൈഫ്‌'

Published on 25 March, 2013
ലിയോണ്‍ കെ. തോമസിന്റെ `ലൈഫ്‌'
നവാഗതനായ ലിയോണ്‍ കെ. തോമസ്‌ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ്‌ ലൈഫ്‌. യുവനടന്‍ നിയാസ്‌, സാരംഗി, ദീപ്‌തി നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാ മീഡിയ എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ സാദിഖ്‌ കൊടിഞ്ഞി ഈ ചിത്രം നിര്‍മിക്കുന്നു.

കാലം ഏറെ കഴിഞ്ഞിട്ടും പ്രണയം കാത്തുസൂക്ഷിക്കുന്ന ദമ്പതിമാര്‍. അതുകൊണ്ടുതന്നെയാണ്‌ സുധിയും മീനാക്ഷിയും മഹാഭാഗ്യവാന്മാരെന്ന്‌ മറ്റുള്ളവര്‍ പറയുന്നത്‌. സുധി ബിസിനസുകാരനാണ്‌. മീനാക്ഷി സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറാണ്‌. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിരക്കിനിടയിലും അവര്‍ പരസ്‌പരം പ്രണയത്തെ തിരിച്ചറിയാന്‍ സമയം കണ്ടെത്തിയിരുന്നു. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കുസൃതിക്കാരനായ പപ്പൂസ്‌ ഇവരുടെ കുടുംബജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു. ബോധപൂര്‍വം നുണ പറഞ്ഞാല്‍പോലും സത്യമാകുന്ന അവസ്ഥ. പരസ്‌പര വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകം. ലിയ എന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നത്‌ മീനാക്ഷിതന്നെയാണ്‌. പ്ലസ്‌ വണ്ണിനു പഠിക്കുന്ന ലിയ, മകന്‍ പപ്പൂസ്‌ പഠിക്കുന്ന സ്‌കൂളിലെ കുട്ടിയാണ്‌. ഒരു പ്രത്യേക സാഹചര്യത്തില്‍ മീനാക്ഷിക്ക്‌ ലിയയെ വീട്ടിലേക്ക്‌ കൊണ്ടുവരേണ്ടിവന്നു. സാധാരണ കുടുംബത്തിലെ സ്‌നേഹനിധിയായ കുട്ടിയാണ്‌ ലിയ. സ്വന്തം മകളെപ്പോലെയാണ്‌ മീനാക്ഷി ലിയയെ നോക്കിയിരുന്നത്‌.

കളിയും ചിരിയുമായി കഴിഞ്ഞിരുന്ന ലിയ താന്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയാണന്നു തിരിച്ചറിഞ്ഞത്‌ സുധിയുടെ ഇടപെടല്‍ കൊണ്ടായിരുന്നു. മനസറിയാതെ പറ്റിയ ഒരു കൈപ്പിഴ ലിയയുടെ സ്വപ്‌നങ്ങള്‍ക്ക്‌ വര്‍ണനിറങ്ങളേകി. തുടര്‍ന്ന്‌ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ്‌ ലൈഫ്‌ എന്ന ചിത്രത്തില്‍ ദൃശ്യവത്‌കരിക്കുന്നത്‌. -എ.എസ്‌. ദിനേശ്‌
ലിയോണ്‍ കെ. തോമസിന്റെ `ലൈഫ്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക