Image

ഔറംഗസേബ്‌: സ്വര പൃഥ്വിയുടെ നായിക

Published on 26 March, 2013
ഔറംഗസേബ്‌: സ്വര പൃഥ്വിയുടെ നായിക
ഔറംഗസേബ്‌ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി സ്വര ഭാസ്‌കര്‍ അഭിനയിക്കുന്നു. സിനിമയില്‍ പൃഥ്വിരാജിന്രെ ഭാര്യയെയാണ്‌ സ്വര അവതരിപ്പിക്കുന്നത്‌. ഒരു നല്ല അഭിനേതാവ്‌ എന്നതിലുമുപരി നല്ല മനുഷ്യന്‍ കൂടിയാണ്‌ പൃഥ്വിരാജെന്ന്‌ താരം അഭിപ്രായപ്പെട്ടു.

തനു വെഡ്‌സ്‌ മനു എന്ന ബോളിവുഡ്‌ സിനിമയിലൂടെയാണ്‌ സ്വര വെള്ളിത്തിരയിലെത്തുന്നത്‌. സ്വര ഭാസ്‌ക്കറിന്‌ ഇപ്പോള്‍ തിരക്കുകളുടെ നാളുകളാണ്‌. തനു വെഡ്‌സ്‌ മനു എന്ന സിനിമയില്‍ കങ്കണ റോണത്തിന്രെ സുഹൃത്തായ പായല്‍ എന്ന കഥാപാത്രത്തെയായിരുന്നു സ്വര അവതരിപ്പിച്ചത്‌. രഞ്‌ജനാ, ഔറംഗെസേബ്‌ എന്നീ ചിത്രങ്ങളാണ്‌ സ്വരയുടെ അടുത്ത ചിത്രങ്ങള്‍. രഞ്‌ജനാ എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ധനുഷും ഔറംഗസേബില്‍ പൃഥ്വിരാജുമാണ്‌ സ്വരയുടെ നായകന്മാര്‍.

പൃഥ്വി വളരെ സൗഹൃദപരമായാണ്‌ അദ്ദേഹം എന്നോട്‌ പെരുമാറിയത്‌. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ നല്ലൊരു എക്‌സ്‌പീരിയന്‍സായി കാണുന്നുവെന്നും സ്വര പറയുന്നു.
ഔറംഗസേബ്‌: സ്വര പൃഥ്വിയുടെ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക