Image

ഗ്രേറ്റര്‍ വാഷിങ്ടണ്‍ കാത്തലിക് മിഷന്‍: റാഫിള്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു

തോമസ്.പി. ആന്റണി Published on 17 September, 2011
ഗ്രേറ്റര്‍ വാഷിങ്ടണ്‍ കാത്തലിക് മിഷന്‍: റാഫിള്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു
വാഷിങ്ടണ്‍ : സ്വന്തമായി ഒരു ദേവാലയം എന്ന ചിരകാല സ്വപ്നത്തിന്റെ സാക്ഷാത് കാരത്തിനായി സിറോ മലബാര്‍ കാത്തലിക് മിഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ടണ്‍ സംഘടിപ്പിച്ചിട്ടുള്ള കാര്‍ റാഫിളിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.

നാലിന് മേരിലാന്‍ഡ് ഗെയ്‌ത്തേഴ്‌സ് ബര്‍ഗിലെ സെന്റ് റോസ് ഓഫ് ലീമാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും പ്രത്യേക പ്രാര്‍ഥനയ്ക്കും ശേഷം ഡോ. സിസിലി നിധീരി (പരേതനായ ഡോ. ജോസ് നിധീരിയുടെ ഭാര്യ), ആദ്യ ട്രസ്റ്റി ഷാജി ജോസഫ് കോട്ടൂക്കാര
ന്‍ ‍, മ്യൂസിക് മിനിസ്ട്രി ഡയറക്ടര്‍ ചെറിയാന്‍ സി. പെരേപ്പാടന്‍ എന്നിവര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു പുഞ്ചയില്‍നിന്ന് ആദ്യ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി.

ടെജി മണലേല്‍ (അയിക്കന്‍ റിയാലിറ്റി ആന്‍ഡ് ഫിഡിലിറ്റി ഡയറക്ട് മോര്‍ട്ട്‌ഗേജ്) ആണ് പ്ലാറ്റിനം സ്‌പോണ്‍സ
ര്‍ ‍. അദ്ദേഹത്തെ കൂടാതെ നാല് ഗോള്‍ഡ് സ്‌പോണ്‍സര്‍മാരും പത്ത് സില്‍വര്‍ സ്‌പോണ്‍സര്‍മാരുമുണ്ട്. എല്ലാവരെയും ഉദ്ഘാടന ചടങ്ങില്‍ പൂച്ചെണ്ട് നല്‍കി ആദരിച്ചു.

റാഫിള്‍ വിജയിക്ക് ഇതേ ദേവാലയത്തില്‍ ഡിസംബര്‍ 18ന് വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ 2012 മോഡല്‍ മെഴ്‌സിഡീസ് ബെന്‍സ് 350 ഇ 4 മാറ്റിക് സമ്മാനമായി നല്‍കും.

വാഷിങ്ടണ്‍ അതിരൂപതയുടെ പരിധിയില്‍ അധിവസിക്കുന്ന സിറോ മലബാര്‍ സഭാംഗങ്ങളുടെ ആത്മീയവും ആരാധനാപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 2005 ല്‍ ആണ് ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ കീഴില്‍ 'സിറോ മലബാര്‍ മിഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ടണ്‍ ' ആരംഭിച്ചത്. തുടര്‍ന്ന് ഗെയ്‌ത്തേഴ്‌സ് ബെര്‍ഗ് സെന്റ് റോസ് ഓഫ് ലീമാ ദേവാലയത്തില്‍ ആണ് അവര്‍ ആധ്യാത്മിക കാര്യങ്ങള്‍ നടത്തിയിരുന്നത്.

എന്നാല്‍ സിറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് തങ്ങളുടേതായ ആരാധനാക്രമം പിന്തുടരാനും കുട്ടികളെ സ്വന്തം വിശ്വാസ പാരമ്പര്യങ്ങളിലും സംസ്‌കാര മൂല്യങ്ങളിലും വളര്‍ത്തി കൊണ്ടുവരുന്നതിനും സ്വന്തമായ ദേവാലയം ആവശ്യമാണെന്നുള്ള തിരിച്ചറിവാണ് ഈ സംരംഭത്തിന് പിന്നി
ല്‍ ‍. അതിന് എല്ലാ അഭ്യുദയകാംക്ഷികളുടെയും സ്‌നേഹിതരുടെയും പിന്തുണയും സഹകരണവും മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു പുഞ്ചയിലും ട്രസ്റ്റികളും മറ്റു ഭാരവാഹികളും അഭ്യര്‍ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. മാത്യു പുഞ്ചയില്‍ : 301 873 7006
തോമസ് അബ്രഹാം: 301 987 2460
തോമസ് സെബാസ്റ്റിയ
ന്‍ ‍: 240 422 1092
ഡോ. ജോണി ആലഞ്ചേരി: 240 818 2145

വെബ്‌സൈറ്റ്: www.syromalavargw.org
വാര്‍ത്ത അയച്ചത്: തോമസ് പി. ആന്റണി
ഗ്രേറ്റര്‍ വാഷിങ്ടണ്‍ കാത്തലിക് മിഷന്‍: റാഫിള്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു ഗ്രേറ്റര്‍ വാഷിങ്ടണ്‍ കാത്തലിക് മിഷന്‍: റാഫിള്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക