Image

പെട്രോള്‍ വിലവര്‍ധന: തിങ്കളാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍

Published on 17 September, 2011
പെട്രോള്‍ വിലവര്‍ധന: തിങ്കളാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍
തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.

തിങ്കളാഴ്ച മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത യൂണിയന്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സമരത്തിന് പിന്തുണ നല്‍കിയാല്‍ മതിയെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നെങ്കിലും കഴിഞ്ഞ നാലു മാസത്തിനിടെയുണ്ടായ രണ്ടാമത്തെ വില വര്‍ധനയാണിതെന്നും ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ പ്രകടിപ്പിക്കേണ്ടതുണ്‌ടെന്നും യോഗം വിലയിരുത്തുകയായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തിയ സ്ഥിതിക്ക് ജില്ലയെ ഒഴിവാക്കണമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും പ്രതിഷേധത്തിന്റെ ശക്തി കുറയുമെന്നതിനാല്‍ ഇതും വേണ്‌ടെന്ന് വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക