Image

ശ്രീനിവാസ റെഡ്ഡിയുടെ അക്കൗണ്ടുകളും ലോക്കറുകളും സി.ബി.ഐ. പരിശോധിച്ചു

Published on 17 September, 2011
ശ്രീനിവാസ റെഡ്ഡിയുടെ അക്കൗണ്ടുകളും ലോക്കറുകളും സി.ബി.ഐ. പരിശോധിച്ചു
ബെല്ലാരി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒബുലാപുരം മൈനിങ് കമ്പനി എം.ഡി. ശ്രീനിവാസ റെഡ്ഡിയുടെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും സി.ബി.ഐ. പരിശോധിച്ചു. കസ്റ്റഡിയിലുള്ള ശ്രീനിവാസ റെഡ്ഡിയെയും കൊണ്ടുവന്നാണ് പരിശോധനകള്‍ നടത്തിയത്.

ഒബുലാപുരം മൈനിങ് കമ്പനിയുടെ പേരില്‍ റെഡ്ഡി നടത്തിയ കോടിക്കണക്കിന് രൂപയുടെ അനധികൃത പണമിടപാടുകളെ കുറിച്ചുള്ള വിലപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ബാങ്കിലെത്തി കൂടുതല്‍ അന്വേഷണം നടത്തിയത്. ബെല്ലാരിയിലെ ഏതാനും സ്വകാര്യ ബാങ്കുകളില്‍ ശ്രീനിവാസ റെഡ്ഡിക്ക് നിരവധി ലോക്കറുകളുണ്ടെന്ന് സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. ഈ ബാങ്കുകളിലെ ഉദ്യോഗസ്ഥരെ കുറിച്ചും സി.ബി.ഐ. അന്വേഷണം നടത്തുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക