Image

മാര്‍ത്തോമ്മാ സഭയിലെ പുതിയ ബിഷപ്പുമാര്‍ ഒക്‌ടോബര്‍ 1 മുതല്‍ ചുമതലയേല്‍ക്കുന്നു.

പി.പി.ചെറിയാന്‍ Published on 17 September, 2011
മാര്‍ത്തോമ്മാ സഭയിലെ പുതിയ ബിഷപ്പുമാര്‍ ഒക്‌ടോബര്‍ 1 മുതല്‍ ചുമതലയേല്‍ക്കുന്നു.

മാര്‍ത്തോമ്മാ സഭയില്‍ പുതിയതായി വാഴിക്കപ്പെട്ട റൈ.റവ.ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ് കോട്ടയം-കൊച്ചി ഭദ്രാസന ചുമതലയും, റൈറ്റ്.റവ.ഗീവര്‍ഗീസ് മാര്‍ സ്‌തോഫാനോസ് കുന്നകുളം-മലബാര്‍ ഭദ്രാസന ചുമതലയും, റൈറ്റ്.റവ.ഡോ.തോമസ് മാര്‍ തിത്തോസ് മുബൈ ഭദ്രാസന ചുമതലും ഒക്‌ടോബര്‍ -1 മുതല്‍ എപ്പിസ്‌ക്കോപ്പല്‍ സിനസ് അധികാരപ്പെടുത്തിയതനുസരിച്ച് ഏല്‍ക്കുന്നു. പുതിയതായി മൂന്നുപേരെ കൂടി വാഴിച്ചതോടുകൂടി മാര്‍ത്തോമ്മാ സഭയ്ക്ക്, ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ക്രി ണ്ടേസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഉള്‍പ്പെടെ പതിമൂന്ന് ബിഷപ്പുമാരും പന്ത്രണ്ട് ഭദ്രാസനങ്ങളും ഉണ്ട്.

മാത്യൂസ് മാര്‍ മാക്കാറിയോസ് തിരുമേനി ദീര്‍ഘകാലം ജസന്‍സണ്‍ തിയോളജിക്കല്‍ കോളേജിലും, കോട്ടയം മാര്‍ത്തോമ്മാ സെമിനാരിയിലും, കോട്ടയം എഫ്.എഫ്.ആര്‍.ആര്‍.സി.യിലും അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം Paradete the experience of  Holy spirit, Jesus the God Shepherd എബ്രായര്‍ക്ക് എഴുതിയ ലേഖനം-വ്യാഖ്യാനം, കൊതീന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനം-വ്യാഖ്യാനം, ശിഷ്യത്വം-വിളിയും നിയോഗവും എന്നീ പുസ്തങ്ങള്‍ പ്രധാന രചനകളാണ്.

ഭരണപരമായ മികവിന് വളരെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ് സ്‌തോഫാനോസ് തിരുമേനി. അദ്ദേഹം കലാലയ പഠന കാലത്ത് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിലും അംഗമായിരുന്നിട്ടുണ്ട്. അഞ്ചു വയസ്സുവരെ സംസാരശേഷിയില്ലാതിരുന്ന അദ്ദേഹത്തിന്, ദൈവത്തിന്റെ വരദാനമായിട്ട് ആണ് സംസാര ശേഷി ലഭിച്ചത്.

തിത്തോസ് തിരുമേനി ബാംഗ്ലൂര്‍ ധര്‍മ്മാരം വിദ്യാക്ഷേത്രത്തില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ എം.ടെക്കും, 'വിശുദ്ധ കുര്‍ബാനയും അദ്ധാത്മികതയും' എന്ന വിഷയമെടുത്ത് ഡോക്ടറേറ്റും സമ്പാദിച്ചിട്ടുണ്ട്. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ സെക്രട്ടറി ആയി ചുമതല നിര്‍വഹിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ലോംഗ് ഐലന്റ്, ന്യൂയോര്‍ക്ക് സെന്റ്. ആന്‍ഡ്രൂസ്, ന്യൂയോര്‍ക്ക് സെന്റ് തോമസ് എന്നീ ഇടവകകളില്‍ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മാര്‍ത്തോമ്മാ സഭയിലെ പുതിയ ബിഷപ്പുമാര്‍ ഒക്‌ടോബര്‍ 1 മുതല്‍ ചുമതലയേല്‍ക്കുന്നു.
റൈറ്റ്.റവ.ഡോ.തോമസ് മാര്‍ തിത്തോസ്
മാര്‍ത്തോമ്മാ സഭയിലെ പുതിയ ബിഷപ്പുമാര്‍ ഒക്‌ടോബര്‍ 1 മുതല്‍ ചുമതലയേല്‍ക്കുന്നു.
റൈറ്റ്.റവ.ഗീവര്‍ഗീസ് മാര്‍ സ്‌തോഫാനോസ്
മാര്‍ത്തോമ്മാ സഭയിലെ പുതിയ ബിഷപ്പുമാര്‍ ഒക്‌ടോബര്‍ 1 മുതല്‍ ചുമതലയേല്‍ക്കുന്നു.
റൈ.റവ.ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക