Image

ജിനു ജേക്കബ് ഹൂസ്റ്റണില്‍ നിര്യാതയായി

ഷാജി രാമപുരം Published on 17 September, 2011
ജിനു ജേക്കബ് ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍ : വെണ്ണിക്കുളം വാലാകര ഇളപ്പുങ്കല്‍ ജിനു ജേക്കബ് (ജീനാ)37 വയസ് ഹൂസ്റ്റണിലുള്ള സ്വവസതിയില്‍ നിര്യാതയായി. ഭര്‍ത്താവ് : ജിജി ജേക്കബ്, മക്കള്‍ : ജോഷ്യാ ജേക്കബ്, ക്രിസ്റ്റല്‍ ജേക്കബ്. ഭര്‍ത്തൃ സഹോദരന്മാര്‍ : രാജന്‍ ഇളപ്പുങ്കല്‍ (ന്യൂജേഴ്‌സി), ജോജി ജേക്കബ് (ഹൂസ്റ്റണ്‍ ), ബിജു ജേക്കബ്(കുവൈറ്റ്), മേഴ്‌സി(വെച്ചൂച്ചിറി), ജെസ്സി(ചിങ്ങചവനം).

സഹോദരിമാര്‍ : ജിഷ, ജിലു. സഹോദരി ഭര്‍തത്താക്കന്മാര്‍ : മാര്‍ പാസ്റ്റര്‍ ബിനു(കുര്യന്‍ ഏബ്രഹാം), ബിജു തോമസ്.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അഡ് വൈസറി കമ്മിറ്റി മെമ്പറും യൂണെറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യയുടെ പാസ്റ്ററുമായ റവ.ഏബ്രഹാം തോട്ടത്തിലിന്റെ(തുരുത്തിക്കാട്) രണ്ടാമത്തെ മകളാണ് പരേതയായ ജിനു ജേക്കബ്.

18-ാം തീയതി ഞായറാഴ്ച വൈകീട്ട് 6.00 മുതല്‍ 9.00 വരെ മൃതദേഹം പൊതുദര്‍ശനത്തിനായി ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ കൊണ്ടുവരുന്നതും 19-ാം തീയതി തിങ്കളാഴ്ച രാവിലെ 9.00 മുതല്‍ 11 വരെ സെന്റ് ജോണ്‍സ് ക്‌നാനായ സിറിയന്‍ ചര്‍ച്ചില്‍ ശവസംസ്‌കാര ശുശ്രൂഷയും നടത്തുന്നതാണ്.

പൊതുദര്‍ശനം നടത്തുന്ന സ്ഥലത്തിന്റെ മേല്‍വിലാസം: 2210,
Stafford Shrine Rd, Missouri, TX-77489. സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ചര്‍ച്ചിന്റെ മേല്‍വിലാസം: 202.Prand Line, Stafford, TX-77477.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് പ്രസിഡന്റ് ശ്രീ.ജോണ്‍ ജോണ്‍ , ഡാളസ് പ്രസിഡന്റ് ജോസഫ് രാജന്‍ , ന്യൂയോര്‍ക്ക് പ്രസിഡന്റ് തോമസ് ടി.ഉമ്മന്‍ , ജോണ്‍ സാമുവേല്‍ , കേരളാ കോണ്‍ഗ്രസ് പ്രവാസിക്ക് വേണ്ടി ഫ്രാന്‍സിസ് ചെറുകര, സെനിത്ത് ഇളങ്കല്‍ , സണ്ണി കാരീക്കല്‍ , നാഷണല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര, വര്‍ക്കിങ്ങ് പ്രസിഡന്റ് പി.സി.മാത്യൂ മുതലായവര്‍ അനുശോചനം അറിയിച്ചു.

ബന്ധപ്പെടുവാനാഗ്രഹിക്കുന്നവര്‍ : ജോജി ജേക്കബ് 713-591-7828, റവ.ഏബ്രഹാം തോട്ടത്തില്‍ 281- 235-7630.



ജിനു ജേക്കബ് ഹൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക