Image

റിസര്‍വ്വ് ബാങ്കിന്റെ അനുമതി

Published on 17 September, 2011
റിസര്‍വ്വ് ബാങ്കിന്റെ അനുമതി

ഡാലസ് : വിദേശത്ത് ജോലി ചെയ്യുന്ന (എന്‍.ആര്‍.ഐ) ഇന്ത്യയില്‍ താമസിക്കുന്ന ബന്ധുവുമായി ചേര്‍ന്ന് ഇന്ത്യയിലെ ബാങ്കുകളില്‍ സംയുക്ത അക്കൗണ്ട് തുറക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി. ഇതനുസരിച്ച് പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലുള്ള ബന്ധുവിനെ ഉള്‍പ്പെടുത്തി ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് (എഫ്.സി.എന്‍.ആര്‍) അക്കൗണ്ട്. നോണ്‍ റസിഡന്റ് എക്‌സ്റ്റേണല്‍ (എന്‍.ആര്‍.ഇ)അക്കൗണ്ട് എന്നിവ തുടങ്ങാനാവും. വദേശത്ത് ജോലി ചെയ്യുന്നവരുടെ നിക്ഷേപം ഇന്ത്യയില്‍ തന്നെ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് റിസര്‍വ്വ് ബാങ്കിന്റെ ഈ പ്രഖ്യാപനം.

എക്‌സ്‌ചേഞ്ച് ഏണേഴ്‌സ് ഫോറിന്‍ കറന്‍സി (ഇ.ഇ.എഫ്.സി), റസിഡന്റ് ഫോറിന്‍ കറന്‍സി(ആര്‍ . എഫ്.സി) അക്കൗണ്ടുകളിലും പ്രവാസി ഭാരതീയര്‍ക്കു നാട്ടിലെ അടുത്ത ബന്ധുവുമായി ചേര്‍ന്ന് സംയുക്ത അക്കൗണ്ട് അനുവദിക്കും.

വാര്‍ത്ത അയച്ചത് : എബി മക്കപുഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക