Image

`രണ്ടാവത്തു പടം' ഇനിയ ഗാനരംഗത്ത്‌

Published on 28 March, 2013
`രണ്ടാവത്തു പടം' ഇനിയ ഗാനരംഗത്ത്‌
സംവിധായകന്‍ വെങ്കട്‌ പ്രഭു ഒരുക്കുന്ന രണ്ടാവത്തു പടം എന്ന ചിത്രത്തിലാണ്‌ ഇനിയ ഒരു ഗാനരംഗത്തിലൂടെ അതിഥി താരമായി എത്തുന്നു. ചിത്രത്തില്‍ നടന്‍ വിമല്‍, രമ്യ നമ്പീശന്‍ എന്നിവരാണ്‌ പ്രധാന റോളുകളിലെത്തുന്നത്‌. റോജാപ്പൂ എന്നു തുടങ്ങുന്ന ഗാനരംഗത്തിലാണ്‌ ഇനിയ അഭിനയിക്കന്നത്‌, എണ്‍പതുകളിലെ സ്‌റ്റൈലിലാണ്‌ ഈ ഗാനരംഗം ഒരുക്കിയിരിക്കുന്നത്‌. തമിഴകത്ത്‌ പ്രശസ്‌ത താരമാണ്‌ ഇനിയ. രണ്ടാവത്തു പടത്തിലെ അതിഥി താരത്തിന്‌ പിന്നാലെ നിനൈത്തത്‌ യാരോ എന്ന മറ്റൊരു ചിത്രത്തിലും ഇനിയ അതിഥി താരമായി എത്തുന്നുണ്ട്‌.

അയാള്‍ എന്ന ചിത്രമാണ്‌ മലയാളത്തില്‍ ഇനിയയുടേതായി റിലീസ്‌ ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രം. ഈ ചിത്രത്തില്‍ ഒരു ഗ്രാമീണ പെണ്‍കുട്ടിയെയാണ്‌ താരം അവതരിപ്പിക്കുന്നത്‌. പുള്ളുവത്തിയായ ചക്കരയെന്ന കഥാപാത്രത്തെയാണ്‌ ഇനിയ അയാളില്‍ അവതരിപ്പിക്കുന്നത്‌. നായകനായി അഭിനയിക്കുന്ന ലാലിന്റെ രണ്ടാംഭാര്യയാണ്‌ ചക്കര. തമിഴകത്ത്‌ വാഗി സൂട വാ, മൗനഗുരു തുടങ്ങിയ ചിത്രങ്ങളില്‍ ഞാന്‍ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷം ചെയ്‌തിരുന്നു.
`രണ്ടാവത്തു പടം' ഇനിയ ഗാനരംഗത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക