Image

നമിതാ പ്രമോദിന്‌ തിരക്കേറുന്നു

Published on 28 March, 2013
നമിതാ പ്രമോദിന്‌ തിരക്കേറുന്നു
സത്യന്‍ അന്തിക്കാടിന്റെ കടല്‍ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തിലെ നായികയായിരുന്ന നമിതാ പ്രമോദിന്‌ തിരക്കേറുന്നു. ഇപ്പോള്‍ വൈശാഖിന്റെ ദിലീപ്‌ ചിത്രം സൗണ്ട്‌ തോമ, ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തുടങ്ങിയ ചിത്രങ്ങളിലെല്ലാം നമിത പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

സൗണ്ട്‌ തോമയിലെ കഥാപാത്രത്തിന്റെ പേര്‌ ശ്രീലക്ഷ്‌മിയെന്നാണ്‌, ആലപ്പുഴയില്‍ ജോലിചെയ്യുന്ന ഗ്രാമത്തില്‍ നിന്നെത്തിയ ഒരു പെണ്‍കുട്ടിായണ്‌ ഈ കഥാപാത്രം. ദിലീപിന്റെ കഥാപാത്രവുമായി ഏറ്റുമുട്ടലുകളുണ്ടാവുകയും പിന്നീട്‌ പ്രണയത്തിലാവുകയും ചെയ്യുകയാണ്‌ ശ്രീലക്ഷ്‌മി നമിത പറയുന്നു. കുഞ്ചാക്കോ നായകനാകുന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിക്കുകണ്‌. നമിത പറയുന്നു.

രണ്ടോ മൂന്നോ ചിത്രം ചെയ്‌തുകഴിഞ്ഞാല്‍ ഞാന്‍ സെലക്ടീവ്‌ ആണെന്ന്‌ പറയുന്നത്‌ നായികനടിമാരുടെ പതിവ്‌ ശൈലിയാലണ്‌. ചിലര്‍ യഥാര്‍ത്ഥത്തില്‍ സെലക്ടീവ്‌ ആകുമ്പോള്‍ മറ്റുചിലര്‍ അവസരങ്ങള്‍ ഇല്ലെന്നകാര്യം ആരും അറിയരുതെന്ന്‌ കരുതി ഞാന്‍ സെലക്ടീവായതാണ്‌ എന്ന്‌ പറയാറുണ്ട്‌. എന്നാല്‍ നമിത പറയുന്നത്‌ താന്‍ ഒട്ടും സെലക്ടീവ്‌ അല്ലെന്നാണ്‌, ഇങ്ങനെ സെലക്ടീവാകുന്നതില്‍ തനിയ്‌ക്ക്‌ വിശ്വാസമില്ലെന്നും നമിത പറയുന്നു.
നമിതാ പ്രമോദിന്‌ തിരക്കേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക