Image

സിഡ്‌നിയിലെ ദുഃഖവെള്ളിയാചരണം മല്‍ഗോവയില്‍

Published on 28 March, 2013
സിഡ്‌നിയിലെ ദുഃഖവെള്ളിയാചരണം മല്‍ഗോവയില്‍
സിഡ്‌നി: സിഡ്‌നി മലയാളി കത്തോലിക്ക സമൂഹത്തിന്റെ (എസ്എംസിസി) നേതൃത്വത്തില്‍ മല്‍ഗോവയില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ദുഃഖവെള്ളിയാചരണവും കുരിശിന്റെ വഴി പ്രാര്‍ഥനയും മാര്‍ച്ച് 29ന് (ദുഃഖവെള്ളി) രാവിലെ 11.30ന് സിഡ്‌നിയിലെ കത്തോലിക്ക തീര്‍ഥാടന കേന്ദ്രമായ മല്‍ഗോവയില്‍ ഭക്ത്യാദരപൂര്‍വം ആചരിക്കും. 

രാവിലെ 11.30ന് മല്‍ഗോവ അടിവാരത്ത് ആരംഭിക്കുന്ന ശുശ്രൂഷകള്‍ കുരിശിന്റെ വഴി പ്രാര്‍ഥനയിലൂടെ മലമുകളില്‍ സമാപിക്കും. കുരിശിന്റെ വഴികളിലെ പ്രാര്‍ഥനകളില്‍ 14 സ്ഥലങ്ങളുടെ ദൃശ്യാവിഷ്‌കരണം എസ്എംസിസി സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ നിര്‍വഹിക്കും. തുടര്‍ന്ന് കയ്പുനീര്‍ രുചിക്കല്‍, കഞ്ഞി പങ്കുവയ്ക്കല്‍ എന്നിവയും നടക്കും. 

എല്ലാ വിശ്വാസികളും തങ്ങളുടെ വാഹനങ്ങള്‍ കപ്പേളയുടെ സമീപങ്ങളില്‍ പാര്‍ക്ക് ചെയ്തതിനുശേഷം ശുശ്രൂഷകള്‍ക്കായി അടിവാരത്തില്‍ എത്തിച്ചേരണമെന്ന് റവ. ഫാ. അഗസ്റ്റിന്‍ തറപ്പേല്‍, റവ. ഫാ. ജോസ് കാച്ചപ്പള്ളി എന്നിവര്‍ അറിയിച്ചു. ശുശ്രൂഷകള്‍ക്ക് റവ. ഫാ. ജോസഫ് കാച്ചപ്പള്ളി മുഖ്യകാര്‍മികത്വം വഹിക്കും. 

കപ്പേളയുടെ വിലാസം:  230 Fair light Road, Mulgoa, Sydney..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക