Image

ഉപവാസം സാമുദായിക ഐക്യത്തിന്‌: നരേന്ദ്രമോഡി

Published on 17 September, 2011
ഉപവാസം സാമുദായിക ഐക്യത്തിന്‌: നരേന്ദ്രമോഡി
അഹമദാബാദ്‌: തന്റെ ഉപവാസ സരം സാമൂഹിക സാമുദായിക ഐക്യത്തിനുവേണ്ടിയാണെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി. ഈ ഐക്യം വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ്‌ യൂണിവേഴ്‌സിററിയിലെ കണ്‍വെന്‍ഷന്‍ ഹാളില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവേ പറഞ്ഞു.

തന്റെ ഉപവാസം ആരേയും എതിര്‍ക്കാനല്ല. ഗുജറാത്തിന്‍െറ സാമൂഹിക സാമുദായിക ഐക്യം മാത്രമാണ്‌ തങ്ങളുടെ ലക്ഷ്യം. ഗുജറാത്തിലെ ആറ്‌ കോടി ജനങ്ങളൂം ഇതാണാഗ്രഹിക്കുന്നത്‌്‌. തന്‍െറ ഉപവാസം അവര്‍ക്ക്‌ കൂടുതല്‍ ഊര്‍ജം പകരും .അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിന്‍െറ സാമൂഹിക സാമുദായിക ഐക്യത്തിന്‌ വേണ്ടി നടത്തുന്ന നിരാഹാര സത്യാഗ്രഹം ഗുജറാത്ത്‌ യൂനിവേഴ്‌സിററിയിലെ കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കുകയാണ്‌. സത്യാഗ്രഹം മൂന്ന്‌ ദിവസം നീണ്ട്‌ നില്‍ക്കും.

ഇതിനിടെ മോഡിയുടെ ഉപവാസത്തിന്‌ ബദലായി കോണ്‍ഗ്രസ്‌ നേതാവ്‌ ശങ്കര്‍സിങ്‌ വഗേലയും ഉപവാസം ആരംഭിച്ചു. സബര്‍മതി ആശ്രമപരിസരത്താണ്‌ വഗേലയുടെ സത്യാഗ്രഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക