Image

പക്രുവിന്റെ കുട്ടിയും കോലിനും മികച്ച പ്രതികരണം

Published on 30 March, 2013
പക്രുവിന്റെ കുട്ടിയും കോലിനും മികച്ച പ്രതികരണം
ഗിന്നസ്‌ പക്രു സംവിധാനം ചെയ്യുന്ന കുട്ടിയും കോലും എന്ന ചിത്രത്തിന്‌ മികച്ച പ്രതികരണം.
തമിഴ്‌ താരം ആദിത്യയാണ്‌ ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. മറ്റൊരു പ്രധാന കഥാപാത്രമായ ഏഴിമല വിനായകനെ അവതരിപ്പിക്കുന്നത്‌ പക്രുതന്നെയാണ്‌. കുട്ടിയം കോലും പുറത്തിറങ്ങുന്നതോടെ തന്റെ വലിയൊരു സ്വപ്‌നമാണ്‌ യാഥാര്‍ത്ഥ്യമാകുന്നതെന്നും നല്ല സിനിമയ്‌ക്കുവേണ്ടിയുള്ള തന്റെ കാത്തിരിപ്പിന്റെ ഫലമാണ്‌ കുട്ടിയും കോലുമെന്നും പക്രു പറഞ്ഞു.

ഒരു സിനിമ കൊണ്ട്‌ സംവിധാനം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പോലീസ്‌ ഉദ്യോഗസ്ഥനും പട്ടാളക്കാരനുമൊക്കയായി അഭിനയിക്കാന്‍ കഴിയില്ലെങ്കിലും അവരുടെയെല്ലാം സിനിമ സംവിധാനം ചെയ്യാന്‍ തനിക്കു കഴിയും കഴിഞ്ഞ ദിവസം സിനിയുടെ റിലീസുമായി ബന്ധപ്പെട്ട്‌ നടത്തയ വാര്‍ത്താസമ്മേളനത്തില്‍ പക്രു പറഞ്ഞു.

കേരളതമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള കുമാരപുരം എന്നഗ്രാമത്തില്‍ നടക്കുന്ന കഥയാണ്‌ കുട്ടിയും കോലുമെന്ന ചിത്രത്തിന്റെ പ്രമേയം. പക്രുതന്നെയാണ്‌ ചിത്രത്തിന്‌ കഥയെഴുതിയിരിക്കുന്നത്‌.
ആന ഒരു മുഴുനീള കഥാപാത്രമാകുന്ന സിനിമ പാലക്കാട്‌, കൊല്ലംകോട്‌, പൊള്ളാച്ചി, പത്തനംതിട്ട എന്നിവിടങ്ങളിലാണ്‌ ചിത്രീകരിച്ചത്‌. 33 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ചിത്രം ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു ബിഗ്‌ ബജറ്റ്‌ ചിത്രം തന്നെയാണെന്നും പക്രു പറയുന്നു.
പക്രുവിന്റെ കുട്ടിയും കോലിനും മികച്ച പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക