Image

അവതാരകയായി ശ്വേതാ മേനോന്‍ തിരിച്ചെത്തുന്നു

Published on 01 April, 2013
അവതാരകയായി ശ്വേതാ മേനോന്‍ തിരിച്ചെത്തുന്നു
പ്രസവവും തുടര്‍ന്നുള്ള വിശ്രമവുമായി കഴിഞ്ഞിരുന്ന നടി ശ്വേത മേനോന്‍ അവതാരകയുടെ വേഷത്തില്‍ തിരിച്ചെത്തുന്നു. മഴവില്‍ മനോരമയിലെ വെറുതെയല്ല ഭാര്യയെന്ന ജനപ്രിയ പരിപാടിയുടെ അവതാരകയായിരുന്നു ശ്വേത മേനോന്‍. പ്രസവത്തിനായി ശ്വേത പോയതില്‍പ്പിന്നെ ഗായിക റിമി ടോമിയാണ്‌ ഷോയുടെ അവതാരകയായി എത്തിയത്‌. ഷോയുടെ അടുത്ത സീസണില്‍ താന്‍ തിരിച്ചെത്തുമെന്ന്‌ ശ്വേതതന്നെയാണ്‌ അറിയിച്ചിരിക്കുന്നത്‌.

പ്രസവശേഷം ഡയറ്റിങും വ്യായാമവുമെല്ലാമായി ശ്വേത തിരിച്ചുവരവിനൊരുങ്ങുകയാണെന്ന്‌ നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്ലസ്സിയുടെ കളിമണ്ണ്‌ എന്ന ചിത്രമാണ്‌ ശ്വേതയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഇതില്‍ ശ്വേതയുടെ ഗര്‍ഭാവസ്ഥയും പ്രസവവുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക