Image

ഒക്‌ടോബര്‍ ഫെസ്റ്റിനു മ്യൂണിച്ചില്‍ തുടക്കമായി

Published on 18 September, 2011
ഒക്‌ടോബര്‍ ഫെസ്റ്റിനു മ്യൂണിച്ചില്‍ തുടക്കമായി
മ്യൂണിച്ച്‌: ഒക്‌ടോബര്‍ ഫെസ്റ്റിന്റെ 178മത്‌ എഡിഷന്‌ മ്യൂണിച്ചില്‍ തുടക്കമായി. ആകെ ആറു മില്യനോളം ആളുകള്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷ. ഇത്തവണ അവര്‍ ബിയറിനു നല്‍കേണ്‌ടി വരിക റെക്കോഡ്‌ വിലയുമായിരിക്കും.

ലോക പ്രശസ്‌തമായ ഫെയര്‍ ഇത്തവണ 17 ദിവസമുണ്‌ടാകും. പരമ്പരാഗതമായി ഇതു 16 ദിവസമാണ്‌ നടത്താറുള്ളത്‌. 2010നു ശേഷം ബിയര്‍ ഒരു മക്ഷിന്‌ 3.6 ശതമാനം വരെ വില കൂടിയിട്ടുണ്‌ട്‌. 8.70 യൂറോയ്‌ക്കും 9.20 യൂറോയ്‌ക്കുമിടയിലാണ്‌ ഇപ്പോഴത്തെ വില.

എന്നാല്‍, ബിയര്‍ വിലക്കയറ്റം ഫെസ്റ്റിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ്‌ സംഘാടകര്‍. 84 ഏക്കറിലായി ഫെയര്‍ വേദി വ്യാപിച്ചു കിടക്കുന്നു. ബിയര്‍ ടെന്റുകളും കഴുത്തിറക്കിയ വസ്‌ത്രങ്ങളുമായി സെര്‍വ്‌ ചെയ്യുന്ന സുന്ദരിമാരും തന്നെ പ്രധാന ആകര്‍ഷണങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റില്‍ 6.4 മില്യന്‍ ആളുകളാണു പങ്കെടുത്തത്‌. ഇതില്‍ 60 ശതമാനവും മ്യൂണിച്ചില്‍നിന്നു തന്നെയായിരുന്നു. ഇറ്റലിയില്‍നിന്നും അമേരിക്കയില്‍നിന്നും ബ്രിട്ടനില്‍നിന്നും ബിയര്‍പ്രേമികള്‍ ഇവിടെയെത്തുക പതിവാണ്‌.
ഒക്‌ടോബര്‍ ഫെസ്റ്റിനു മ്യൂണിച്ചില്‍ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക