Image

2013-ലെ ലാന അവാര്‍ഡിന് കൃതികള്‍ ക്ഷണിക്കുന്നു

വാസുദേവ് പുളീക്കല്‍ Published on 04 April, 2013
2013-ലെ ലാന അവാര്‍ഡിന് കൃതികള്‍ ക്ഷണിക്കുന്നു
അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ മലയാളി എഴുത്തുകാര്‍ വിവിധ വിഭാഗങ്ങളില്‍  പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളാണ് അവാര്‍ഡിന് ക്ഷണിക്കുന്നത്.

നോവല്‍, ചെറുകഥാസമാഹാരം, കവിതാസമാഹാരം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്.

താല്പര്യമുള്ള എഴുത്തുകാര്‍ക്ക് ഏതെങ്കിലും ഒരു വിഭാഗത്തില്‍ 2005-നും 2009-നും ഇടക്ക് അവര്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകം (മൂന്നുല്പകോപ്പികള്‍) മേയ്മാസം പതിനഞ്ചാം തീയതിക്കകം (2013) ലഭിക്കത്തക്ക വണ്ണം

Abraham Thekkemury

6121 Hagerman Dr.

Plano, Texas 75094


എന്ന വിലാസത്തിലേക്ക് അയക്കുക.
ഓരോ വിഭാഗത്തിലും രണ്ടു പുസ്തകങ്ങളെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ ആ വിഭാഗം പരിഗണിക്കപ്പെടുകയുള്ളൂ. ലാനയുടെ ഭാരവാഹികള്‍ക്ക് പങ്കെടുക്കാനാവുന്നതല്ല.

തെരഞ്ഞടുക്കപ്പെടുന്ന കൃതികള്‍ക്ക് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ ചിക്കോഗോയില്‍ നടക്കുന്ന 2013-ലെ ലാന കന്‍വെണ്‍ഷനില്‍ വച്ച് ഫലകവും ക്യാഷും അവാര്‍ഡായി നല്‍കുന്നതാണ്.
ഡിട്രോയിട്ട് കന്‍വെണ്‍ഷനില്‍ വച്ച് രൂപീകരിക്കപ്പെട്ട 'ലാന സാഹിത്യ അക്കാഡമി'
യുടെ പേരിലായിരിക്കും അവാര്‍ഡ് നല്‍കപ്പെടുന്നത്.

2011-ല്‍ ലാനയുടെ അവാര്‍ഡ് നേടിയത് സ്വപ്നാടനം എന്ന നോവലിന് നീന പനക്കല്‍, തിരുമുറിവിലെ തീ എന്ന കവിതാസമാഹാരത്തിന് ജോസഫ് നമ്പിമഠം, നേര്‍വരകള്‍ എന്ന ചെറുകഥാസമാഹാരത്തിന് സി. എം. സി. എന്നിവരാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക