Image

മലാലയുടെ കഥ സിനിമയാകുന്നു

Published on 05 April, 2013
മലാലയുടെ കഥ സിനിമയാകുന്നു
മുംബൈ: വിദ്യാഭ്യാസ അവകാശത്തിന്‌ വേണ്ടി പൊരുതി താലിബാന്‍ ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച മലാല യൂസഫ്‌സായിയുടെ കഥ സിനിമയാകുന്നു. അംജദ്‌ ഖാനാണ്‌ മലാലയുടെ ജീവിതാനുഭവങ്ങള്‍ സിനിമയാക്കുന്നത്‌. കാണ്‍പൂരിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ലേ ഗയാ സദ്ദാം എന്ന ചിത്രത്തിന്റെ പേരില്‍ ഫത്വ നേരിടുന്ന അംജദ്‌ ഖാന്‍ കാണ്‍പൂരില്‍ ചിത്രീകരണത്തിനുള്ള ഒരുക്കത്തിലാണ്‌ ഇപ്പോള്‍. മലാലയ്‌ക്ക്‌ വേണ്ടിയാണ്‌ അടുത്ത ചിത്രം എടുക്കുന്നതെന്ന്‌ അംജദ്‌ ഖാന്‍ അറിയിച്ചു.

മെയ്‌ 22 നോ 24 നോ കാണ്‍പൂരില്‍ ഷൂട്ടിംഗ്‌ ആരംഭിക്കും. 15 ദിവസത്തെ ഷൂട്ടിംഗായിരിക്കും കാണ്‍പൂരില്‍ ഉണ്ടാകുക. എന്നാല്‍ ആരാണ്‌ മലാലയായി വെള്ളിത്തിരയില്‍ എത്തുക എന്ന കാര്യം പുറത്തുവന്നിട്ടില്ല. ഓം പുരി, നസ്സറുദ്ദീന്‍ ഷാ, കെ കെ മേനോന്‍, സീമാ ബിശ്വാസ്‌ തുടങ്ങിയവരാണ്‌ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത്‌. ചിത്രത്തില്‍ അഫ്‌ഗാന്‍ തീവ്രവാദിയായി രംഗത്തെത്തുന്നത്‌ കാണ്‍പൂര്‍ സ്വദേശി കൂടിയായ നടന്‍ ഷഹബാസ്‌ ബാജ്വയാണ്‌.

പാകിസ്ഥാനില്‍ 2012 ഒക്ടോബര്‍ 9 നാണ്‌ താലിബാന്‍ തീവ്രവാദികള്‍ മലാലയെ ആക്രമിച്ചത്‌. ലണ്ടനില്‍ ചികിത്സയ്‌ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത മലാല കഴിഞ്ഞ ദിവസം മുതല്‍ സ്‌കൂളില്‍ പോയിത്തുടങ്ങി.
മലാലയുടെ കഥ സിനിമയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക