Image

കൈരളി ഹോംസിന്റെ സെയില്‍സ്‌ മീറ്റിംഗ്‌

ജോയിച്ചന്‍ പുതുക്കുളം Published on 19 September, 2011
കൈരളി ഹോംസിന്റെ സെയില്‍സ്‌ മീറ്റിംഗ്‌
ന്യൂയോര്‍ക്ക്‌: കെ.സി.എ.എച്ചിന്റെ കീഴിലുള്ള കൈരളി ഹോംസിന്റെ സെയില്‍സ്‌ മീറ്റിംഗ്‌ വിജയകരമായി യോങ്കേഴ്‌സില്‍ വെച്ച്‌ നടന്നു. ആദ്യഘട്ടമായി 38 വീടുകള്‍ നിര്‍മ്മിക്കാനുള്ള പ്രാരംഭ ജോലികള്‍ ആരംഭിച്ചതായി സെക്രട്ടറിയും, സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ചെയര്‍പേഴ്‌സണുമായ ഡോ. ഏബ്രഹാം വര്‍ഗീസ്‌ അറിയിച്ചു. ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച്‌ കെ.സി.എ.എച്ച്‌ പ്രസിഡന്റ്‌ വെരി റവ. ഗീവര്‍ഗീസ്‌ പുത്തൂര്‍ക്കുടിലിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെയില്‍സ്‌ മീറ്റിംഗില്‍ വെച്ചാണ്‌ ഡോ. ഏബ്രഹാം വര്‍ഗീസ്‌ ഇക്കാര്യം അറിയിച്ചത്‌.

ഈ മീറ്റിംഗില്‍ സംബന്ധിച്ച ബഹുഭൂരിപക്ഷം ആളുകളും ഈ പ്രൊജക്‌ടില്‍ വീടുകള്‍ വാങ്ങാന്‍ താത്‌പര്യം പ്രകടിപ്പിച്ചു. വാര്‍ദ്ധക്യകാലത്ത്‌ ഏകാന്തതയുടെ തടവറയില്‍പ്പെട്ട്‌ ജീവിതം മുരടിച്ചുപോകാതെ സന്തോഷകരമായ ജീവിതം നയിക്കുവാന്‍ ഈ പ്രൊജക്‌ട്‌ സഹായകരമായിരിക്കുമെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ലായിരുന്നു.

പാസ്റ്റര്‍ തോമസ്‌ കുറ്റിക്കാട്ടിലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ കെ.സി.എ.എച്ചിന്റെ ബോര്‍ഡ്‌ മെമ്പറും, സെയില്‍സ്‌ കമ്മിറ്റി മെമ്പറുമായ തോമസ്‌ എം. തോമസ്‌ സ്വാഗതം പറഞ്ഞു. കെ.സി.എ.എച്ച്‌ പ്രസിഡന്റ്‌ ഗീവര്‍ഗീസ്‌ അച്ചന്‍ പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച്‌ വിശദീകരിച്ചു.

തുടര്‍ന്ന്‌ ഡോ. ഏബ്രഹാം വര്‍ഗീസ്‌ പ്രൊജക്‌ടിന്റെ സവിശേഷതകളെ കുറിച്ച്‌ വളരെ ഭംഗിയായി വിശദീകരിച്ചു. എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടിയ പദ്ധതിയാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നതെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. വിവിധ ഫ്‌ളോര്‍ പ്ലാനുകളും സ്ലൈഡ്‌ ഷോയിലൂടെ ഡോ. ഏബ്രഹാം വര്‍ഗീസ്‌ അവതരിപ്പിച്ചു.

ഫിനാന്‍സ്‌ ചെയര്‍പേഴ്‌സണ്‍ കുര്യന്‍ ടി. കുര്യന്‍, കോണ്‍ട്രിബ്യൂഷന്‍ ചെയര്‍ ജോ കുര്യാക്കോസ്‌, ലീഗല്‍ ചെയര്‍ ഏബ്രഹാം മാത്യു, മറ്റ്‌ ബോര്‍ഡ്‌ അംഗങ്ങളായ തോമസ്‌ കുറ്റിപ്പുറം, മൈക്കിള്‍ കല്ലറയ്‌ക്കല്‍, ഏബ്രഹാം ജോ, ബോസ്‌ കുരുവിള എന്നിവര്‍ മീറ്റിംഗില്‍ സന്നിഹിതരായിരുന്നു. കെ.സി.എ.എച്ച്‌ മെമ്പര്‍ കൂടിയായ തോമസ്‌ കൂവള്ളൂര്‍ മീറ്റിംഗ്‌ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. കെ.സി.എ.എച്ചിന്റെ ബോര്‍ഡ്‌ അംഗവും, കൈരളി ഹോംസിന്റെ സെയില്‍സ്‌ കമ്മിറ്റി മെമ്പറുമായ രാജു ഏബ്രഹാം നന്ദി പറഞ്ഞു. ഏബ്രഹാം മാത്യു (973 704 5680) അറിയിച്ചതാണിത്‌.
കൈരളി ഹോംസിന്റെ സെയില്‍സ്‌ മീറ്റിംഗ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക