Image

പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സ്‌: സെമിനാര്‍ കമ്മിറ്റിക്ക്‌ രൂപമായി

ജോയിച്ചന്‍ പുതുക്കുളം Published on 19 September, 2011
പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സ്‌: സെമിനാര്‍ കമ്മിറ്റിക്ക്‌ രൂപമായി
ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാലാമത്‌ കോണ്‍ഫറന്‍സിന്റെ സെമിനാര്‍ കമ്മിറ്റിക്ക്‌ രൂപംനല്‍കി. മാധ്യമ സംബന്ധമായ വിഷയങ്ങള്‍ തലനാരിഴകീറി വിശകലനം ചെയ്യപ്പെടുന്ന സെമിനാറുകളും, തുടര്‍ന്നുള്ള ചര്‍ച്ചകളും പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സിന്റെ പ്രധാന ഹൈലൈറ്റാണ്‌.

പ്രസ്‌ ക്ലബിന്റെ മുന്‍ ദേശീയ പ്രസിഡന്റ്‌ ജോസ്‌ കണിയാലിയാണ്‌ സെമിനാര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍. ജോര്‍ജ്‌ ജോസഫ്‌, ടാജ്‌ മാത്യു, ജോസ്‌ കാടാപുറം എന്നിവര്‍ അംഗങ്ങളായിരിക്കും.

കേരളത്തില്‍ നിന്നും എത്തുന്ന അച്ചടി, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അവതരിപ്പിക്കേണ്ട വിഷയങ്ങള്‍ നിര്‍ണ്ണയിക്കുകയും അതിനെക്കുറിച്ച്‌ വിമര്‍ശനാത്മകമായ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വംകൊടുക്കുകയുമാണ്‌ സെമിനാര്‍ കമ്മിറ്റിയുടെ ചുമതല.
പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സ്‌: സെമിനാര്‍ കമ്മിറ്റിക്ക്‌ രൂപമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക