Image

നാഷ്‌വില്ല ഓണാഘോഷം ഒക്ടോബര്‍ എട്ടിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 20 September, 2011
നാഷ്‌വില്ല ഓണാഘോഷം ഒക്ടോബര്‍ എട്ടിന്‌
നാഷ്‌വില്ല (ടെന്നെസി): നാഷ്‌വില്ല കേരള അസോസിയേഷന്റെ ഓണാഘോഷം ഒക്ടോബര്‍ എട്ടിന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ തോംപ്‌സണ്‍ ലയ്‌നിലെ സെയിന്റ്‌ എഡ്വേര്‍ഡ്‌ കാത്തലിക്‌ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തുമെന്ന്‌ ജനറല്‍ സെക്രട്ടറി സാം അന്റോ പുത്തന്‍കളം അറിയിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, നാടന്‍ കലകളും പാട്ടുകളും തുടിങ്ങിയവയും ഈവര്‍ഷത്തെ ആഘോഷപരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. നഷവില്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും ഓണഘോഷത്തിലേക്ക്‌ പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്റെ പരിപാടികളുമായി സഹകരിക്കാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: kan.nashville@gmail.com, website:- www.kantn.org
നാഷ്‌വില്ല ഓണാഘോഷം ഒക്ടോബര്‍ എട്ടിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക