Image

ജഗതി ശ്രീകുമാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കി

Published on 11 April, 2013
ജഗതി ശ്രീകുമാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കി
തിരുവനന്തപുരം: പ്രശസ്‌ത നടന്‍ ജഗതി ശ്രീകുമാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കി. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ തിരുവനന്തപുരത്തെ വീട്ടില്‍ കഴിയുന്ന ജഗതി 10.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്‌ എം.എ.സി.ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. വാഹനത്തിന്റെ ഡ്രൈവറെയും ഇന്‍ഷ്വറന്‍സ്‌ കമ്പനിയെയും എതിര്‍ കക്ഷികളാക്കിയാണ്‌ ഹര്‍ജി നല്‍കിയത്‌.

2012 മാര്‍ച്ച്‌ 10ന്‌ കോഴിക്കോട്‌ വച്ച്‌ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ്‌ ജഗതിക്ക്‌ ഗുരുതരമായി പരിക്കേറ്റത്‌. ദീര്‍ഘകാലത്തെ ചികിത്സമൂലം അദ്ദേഹത്തിന്റെ പൂര്‍ണസൗഖ്യത്തിലെത്താന്‍ സാധിച്ചിട്ടില്ല.
ജഗതി ശ്രീകുമാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക