Image

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 20 September, 2011
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു
തിരുവനന്തപുരം: കേരളത്തിലും, വിദേശങ്ങളിലും പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും, മെഡിക്കല്‍, ടൂറിസം, ഐ.ടി മേഖലകളിലുള്ള അനന്തസാധ്യതകളും, പ്രവാസികാര്യ വകുപ്പിന്റെ അമേരിക്കന്‍ വിഭാഗത്തിന്റെ ഡയറക്‌ടര്‍ ചാരുമൂട്‌ ജോസ്‌ ചര്‍ച്ച ചെയ്‌തു.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണകാലത്ത്‌ നിശ്ചലമായിരുന്ന പ്രവാസികാര്യ വകുപ്പ്‌ പുനരുജ്ജീവിപ്പിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ്‌ മന്ത്രി കെ.സി ജോസഫുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനും അതിലൂടെ നോര്‍ക്കയുടേയും, കേരള സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും, പുതിയ ടൂറിസ്റ്റുകളെ കേരളത്തിലേക്ക്‌ ആകര്‍ഷിക്കാനും, 60 വയസ്‌ കഴിഞ്ഞ്‌ തിരിച്ചെത്തിയ പ്രവാസി സമൂഹത്തിന്റെ സമയവും, കഴിവുകളും നമ്മുടെ നാടിന്റെ പുരോഗതിക്ക്‌ പ്രയോജനപ്പെടുത്തിയെടുക്കേണ്ട ആവശ്യകതയും, കര്‍മ്മപദ്ധതികളും, കരടുരൂപരേഖയും ഇത്തരുണത്തില്‍ വിശകലനം ചെയ്‌തു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഭരിക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാരിന്റെ മികച്ച ഭരണരീതിയും, സുതാര്യതയും പ്രത്യേകിച്ച്‌ 100 ദിന കര്‍മ്മപദ്ധതിയുടെ വന്‍ വിജയവും പൊതുജനങ്ങളുടെ ഹൃദയത്തില്‍ മാറ്റൊലികള്‍ സൃഷ്‌ടിച്ചുകഴിഞ്ഞു. മെച്ചപ്പെട്ട സാമൂഹ്യനീതി, ആരോഗ്യമുള്ള സമൂഹം, ഇന്‍വെസ്റ്റ്‌മെന്റിനും, വികസനത്തിനും മുന്‍തൂക്കവും, സുതാര്യതയും പ്രത്യേകിച്ച്‌ കുറഞ്ഞ ഭരണകാലയളവില്‍ ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയ `അക്ഷയ, ഇ ഗവേണന്‍സ്‌' തുടങ്ങിയ പദ്ധതിയെ പ്രവാസി മലയാളികളുടെ പേരിലുള്ള അഭിനന്ദനങ്ങളും, എല്ലാവിധ വിജയാശംസകളും, സഹായ സഹകരണങ്ങളും ചാരുമൂട്‌ ജോസ്‌ വാഗ്‌ദാനം ചെയ്‌തു.

കേരള ജനത ഒന്നടങ്കം ആഗ്രഹിക്കുന്നത്‌ നല്ല റോഡുകള്‍, വികസനങ്ങള്‍, ജോലി സാദ്ധ്യതകള്‍, നല്ല ജീവിത സാഹചര്യങ്ങളുമാണെന്നും, മറിച്ച്‌ പണ്ടൊക്കെ അടച്ച ഫയലുകളും, നാറിയ കേസുകളും കുത്തിപ്പൊക്കി വിവാദങ്ങള്‍ സൃഷ്‌ടിച്ച്‌ ജനശ്രദ്ധ പിടിച്ചിപറ്റാനും, വിവാദങ്ങള്‍ സൃഷ്‌ടിക്കാനും ആ പുകമറയിലൂടെ സ്വന്തം കേസുകള്‍ മറയ്‌ക്കാനും കൃത്രിമ അരാജകത്വം കാഴ്‌ചവെയ്‌ക്കാനും ശ്രമിക്കുന്ന പ്രതിപക്ഷവും അതിനു ചുക്കാന്‍പിടിക്കുന്ന വി.എസും ദയനീയമായി പരാജയപ്പെടുന്നതും ശ്രദ്ധിക്കപ്പെട്ടത്‌ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക