Image

ജനനി മാസികചെറുകഥാമത്സരം നടത്തുന്നു

Published on 10 April, 2013
ജനനി മാസികചെറുകഥാമത്സരം നടത്തുന്നു
ന്യൂയോര്‍ക്ക്‌:അമേരിക്കയിലെമലയാളിഎഴുത്തുകാര്‍ക്കുവേണ്ടിസാംസ്‌കാരികമാസികയായ ജനനി ഒരുമലയാളചെറുകഥാമത്സരംസംഘടിപ്പിക്കുന്നു. 500 ഡോളറും പ്രശംസാഫലകവുമാണ്‌ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 300 ഡോളര്‍; മൂന്നാം സമ്മാനം 200 ഡോളര്‍. നോര്‍ത്ത്‌അമേരിക്കയില്‍താമസിക്കുന്ന ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌.

നിബന്ധനകള്‍:

1. മുമ്പ്‌ പ്രസിദ്ധീകരിച്ചതോ ഏതെങ്കിലും മാധ്യമങ്ങളില്‍(ഓണ്‍ലൈന്‍/പ്രിന്റ്‌) പ്രസിദ്ധീകരണാര്‍ത്ഥം അയച്ചിട്ടുള്ളതോ ആയ രചനകള്‍ മത്സരത്തിന്‌ സ്വീകാര്യമല്ല.
2. കഥകളുടെദൈര്‍ഘ്യംഅഞ്ചു പേജില്‍ (പ്രിന്റ്‌) കവിയരുത്‌.
3. ടൈപ്പ്‌ചെയ്‌തതോകൈപ്പടയിലുള്ളതോ ആയ കഥകള്‍ അയയ്‌ക്കാം. കഥാകൃത്തിന്റെ പേര്‌, വിലാസം, ഇ മെയില്‍ അഡ്രസ്‌, ഫോണ്‍ നമ്പര്‍ എന്നിവവേറൊരു പേജില്‍ഉള്‍പ്പെടുത്തണം.
4. രചനകള്‍ 2013 ജൂണ്‍ 30 നുമുമ്പ്‌ ലഭിക്കേണ്ടതാണ്‌.
5. മത്സരത്തിനുവേണ്ടിഅയക്കുന്ന കഥകളില്‍തെരഞ്ഞെടുക്കുന്നവ ജനനി മാസികയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
6. രചനകള്‍ മടക്കിഅയക്കുന്നതല്ല.

വിജയികളെതെരഞ്ഞെടുക്കുന്നതിനായികേരളത്തിലുംഅമേരിക്കയിലുമുള്ള പ്രശസ്‌തസാഹിത്യകാരുടെഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ട്‌. രചനകള്‍ അയയ്‌ക്കേണ്ട വിലാസം:

Janany Publications,
P.O Box 490, Nanuet NY 10954
e-mail: jananymagazine@gmail.com (ഇ മെയിലില്‍രചനകള്‍ അയയ്‌ക്കുന്നവര്‍ pdf ആയി അയയ്‌ക്കുവാന്‍ ശ്രദ്ധിക്കണം.)

സാംസ്‌കാരിക മാസികയായ ജനനിയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുനുബന്ധിച്ചാണ്‌ ഈ ചെറുകഥാമത്സരം നടത്തുന്നതെന്ന്‌ പത്രാധിപസമിതി അറിയിച്ചു.

അമേരിക്കയിലെമലയാളസാഹിത്യകാരന്മാരെപ്രോത്സാഹിപ്പിക്കുവാനായി ജനനി നടത്തുന്ന ഈ സംരംഭത്തില്‍ പങ്കെടുക്കുവാന്‍ എല്ലാഎഴുത്തുകാരെയുംസ്വാഗതംചെയ്യുന്നതായും ജനനി ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍വിവരങ്ങള്‍ക്ക്‌:

J.Mathews (Chief Editor): 914-693-6337
Sunny Poulose( Managing Editor): 845-598-5094
Dr.SarahEasaw (Literary Editor): 845-304-4606.
jananymagazine@gmail.com
ജനനി മാസികചെറുകഥാമത്സരം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക