Image

മുട്ടത്തു വര്‍ക്കിയുടെ ജന്മ ശതാബ്ദിയാഘോഷം പമ്പയില്‍ 20 ശനിയാഴ്‌ച്ച

ജോര്‍ജ്‌ നടവയല്‍ Published on 15 April, 2013
മുട്ടത്തു വര്‍ക്കിയുടെ ജന്മ ശതാബ്ദിയാഘോഷം പമ്പയില്‍ 20 ശനിയാഴ്‌ച്ച
ഫിലഡല്‍ഫിയ: ഗ്രാമീണ നൈര്‍മ്മല്യത്തിന്റെന്റെയും പ്രണയഗീതങ്ങളുടെ യും കഥാകരാനായ മുട്ടത്തു വര്‍ക്കിയുടെ ജന്മശതാബ്ദിയാഘോഷം പമ്പയില്‍ 20 ശനിയാഴ്‌ച്ച.

`നാളെകളുടെ പിറകേ ഇന്നുകളും ഇന്നുകളുടെ പിറകേ ഇന്നലെകളും കൊച്ചു കുട്ടികളെപ്പോലെ ഓടിപ്പൊയ്‌ക്കൊണ്ടേയിരിക്കുന്നൂ. വിധി വാചകങ്ങളെ തിരുത്തുകയും നീതി നിയമങ്ങളെ പുതുക്കി എഴുതുകയും സത്യത്തെ തേച്ചു മിനുക്കുകയും സ്‌നേഹത്തെ പരിശോധിക്കുകയും ചെയ്യുന്ന കാലമാകുന്ന സഹൃദയന്‍, ജീവിതമാകുന്ന നോവലിന്റെ, പകലും രാത്രിയുമാകുന്ന താളുകള്‍ മറിച്ചു കൊണ്ടേയിരിക്കുന്നു' എന്ന തത്വ വിചാരം മിനുക്കിയടുക്കി വച്ച്‌ കഥകളിലൂടെയും നോവലുകളിലൂടെയും നാടകങ്ങളിലൂടെയും കവിതകളിലൂടെയും സിനിമകളിലൂടെയും മലയാളത്തെ ചിന്തിക്കാനും സ്വപ്‌നം കാണാനും പ്രേമിക്കാനും നീതിക്കുവേണ്ടി അടരാടാനും ഗ്രാമങ്ങളുടെ നൈര്‍മാല്യത്തിലാറാടാനും പഠിപ്പിച്ചും കൊണ്ട്‌ സ്വര്‍ഗം വരിച്ച നിത്യ ഹരിത എഴുത്തുകാരനായ മുട്ടത്തു വര്‍ക്കിയുടെ ജന്മ ശദാബ്ദിയാഘോഷം ഫിലഡല്‍ഫിയയില്‍ പമ്പാ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്നു.

കുറവിലങ്ങാട്‌ ദേവമാതാ കോളജ്‌ മുന്‍ പ്രസിപ്പല്‍ റവ. ഡോ. അഗസ്റ്റ്യന്‍ പാലയ്‌ക്കാപ്പറമ്പില്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. പ്രശസ്‌ത സാഹിത്യാസ്വാദകനും സാമൂഹിക സാംസ്‌കാരിക കലാ പ്രവര്‍ത്തകനും സംബന്ധിക്കും. 20 ശനിയാഴ്‌ച്ച വൈകുന്നേരം 3:30 മണിക്ക്‌ ആഘോഷങ്ങള്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫീലിപ്പോസ്‌ ചെറിയാന്‍ (പമ്പ പ്രസിഡന്റ്‌ 2156057310), ജോര്‍ജ്‌ നടവയല്‍ (ജനറല്‍ സെക്രട്ടറി 2155003590), ഈപ്പന്‍ മാത്യു (ട്രഷറാര്‍ 2152214138), അലക്‌സ്‌ തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌ 2158505268), , ബോബീ ജേക്കബ്‌ (അസ്സോസിയേറ്റ്‌ സെക്രട്ടറി 6103318257), ജോര്‍ജ്‌ ഓലിക്കല്‍ 2158734365, സുധാ കര്‍ത്താ 2675757333 , മോഡി ജേക്കബ്‌, രാജന്‍ സാമുവേല്‍, വി.വി.ചെറിയാന്‍, പ്രസാദ്‌ ബേബി , റോയ്‌ സാമുവേല്‍ , എബി മാത്യു ജോസഫ്‌ ഫിലിപ്‌ , ഡോമിനിക്‌ ജേക്കബ്‌ , പ്രിന്‍സ്‌ ജോസഫ്‌ , ഏ. എസ്‌. സാമുവേല്‍ , ഡോ. ഈപ്പന്‍ ഡാനിയേല്‍ , ബാബൂ വര്‍ഗീസ്‌.

ഫിലഡല്‍ഫിയാ പമ്പാ അഡ്രസ്സ്‌: 9726 Bustleton Avenue, Unit#1, Philadelphia, 19115.
മുട്ടത്തു വര്‍ക്കിയുടെ ജന്മ ശതാബ്ദിയാഘോഷം പമ്പയില്‍ 20 ശനിയാഴ്‌ച്ചമുട്ടത്തു വര്‍ക്കിയുടെ ജന്മ ശതാബ്ദിയാഘോഷം പമ്പയില്‍ 20 ശനിയാഴ്‌ച്ച
Join WhatsApp News
Cheru Ookkan 2013-04-16 07:38:21
മലയാള സാഹിത്യത്തിലെ ജെ സി ഡാനിയേൽ ആയിരുന്നു  മഹനീയ എഴുത്തുകാരനായ മുട്ടത്തു വര്ക്കി.  ഒരേ സമയം നാലും അഞ്ചും നോവലുകൾ ഖണ്ട്ധശ്ശ്യ  പ്രസിദ്ധപ്പെടുത്താൻ ഓരോ ആഴ്ഛയിലും ഓരോ അദ്ധ്യായം വീതം എഴുതിയിരുന്ന അത്ഭുത പ്രതിഭാസമായിരുന്നു മുട്ടത്തുവര്ക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക