Image

കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി സഞ്‌ജയദത്ത്‌ കോടതിയെ സമീപിച്ചു

Published on 15 April, 2013
കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി സഞ്‌ജയദത്ത്‌ കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന കേസില്‍ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്ക്‌ വിധിച്ച ബോളിവുഡ്‌ നടന്‍ സഞ്‌ജയദത്ത്‌ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിച്ചു. ഏപ്രില്‍ 18നകം കീഴടങ്ങാനാണ്‌ കോടതി ദത്തിനോട്‌ നിര്‍ദ്ദേശച്ചിരുന്നത്‌. ഇപ്പോള്‍ ചെയ്‌തു കൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലുമായിരുന്നു ദത്ത്‌. കീഴടങ്ങുന്നത്‌ കണക്കിലെടുത്ത്‌ താന്‍ ഇപ്പോള്‍ അഭിനയിച്ചു വരുന്ന സിനിമകളുടെ നിര്‍മ്മാതാക്കളോട്‌ ഷൂട്ടിംഗ്‌ 13നകം തീര്‍ക്കാനും സഞ്‌ജയ്‌ ദത്ത്‌ ആവശ്യപ്പെട്ടിരുന്നു.

സഞ്‌ജയ്‌ ദത്തിന്റെ അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും.
കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി സഞ്‌ജയദത്ത്‌ കോടതിയെ സമീപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക