Image

വീണ്ടും വിഷുക്കണിയും കൈനീട്ടവും (കവിത: എ.സി. ജോര്‍ജ്‌)

Published on 14 April, 2013
വീണ്ടും വിഷുക്കണിയും കൈനീട്ടവും (കവിത: എ.സി. ജോര്‍ജ്‌)
ആകാശനീലിമയില്‍ പൊന്‍കസവിട്ട സായംസന്ധ്യ
വന്ദനം നിനക്ക്‌ വന്ദനം!
വിഷുവാണിന്ന്‌...വിഷുവാണിന്ന്‌ നീമറന്നുവോ?
വിഷുപക്ഷികള്‍ കളകളാരവം പാടുമ്പോള്‍
വിഷുകൊന്നകള്‍ കളംകളം പട്ടുറുമാലുനെയ്യുമ്പോള്‍
മണ്ണിന്റെ മാണിക്യമുത്തുകളാം കര്‍ഷകര്‍ കൃഷിക്കൊരുങ്ങുമ്പോള്‍....

നിന്‍ ദര്‍ശനം കണ്ണിനു കര്‍പ്പൂര വെള്ളിവെളിച്ചമായി...
കാതിനു തോരാ പൂമഴയയായി തേന്മഴയായി
എന്‍ മേനിയില്‍, ഹൃത്തടത്തില്‍, മനോരഥത്തില്‍
നിന്‍ വാത്സല്യമാം താലോലത്തില്‍ എന്‍മനമാകെ
മേനിയാകെ പുളകിതം
നിന്‍ സൃഷ്‌ടിസ്ഥിതി വൈഭവങ്ങളാല്‍
വര്‍ഷിക്കും നിന്‍കൃപയാണ്‌ ഞങ്ങള്‍ക്കീ വിഷുക്കൈനീട്ടം
സല്‍കര്‍മ്മങ്ങള്‍ പരസ്‌പരം അനുഷ്‌ഠാനത്തിനാണ്‌ വിഷുക്കണി
ഒന്നും സ്വന്തമല്ല സഹജരെ എല്ലാം പരമനിയതാവിന്‍ കൈനീട്ടം
സ്വമനസുകളെ സുമനസുകളാക്കി കണികാണണമാദ്യം...
സ്‌പര്‍ദയാം ദുഷ്‌ടചിന്തകളെ അകറ്റി നിറയ്‌ക്കാം പരിശുദ്ധി ഈ വിഷുദിനം
അര്‍ഹരാം സഹജര്‍ക്ക്‌ തുറന്നുനീട്ടികൊടുക്കാം വിഷുക്കൈനീട്ടങ്ങളായി....
വീണ്ടും വിഷുക്കണിയും കൈനീട്ടവും (കവിത: എ.സി. ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക