Image

വിഷുക്കാഴ്‌ച (കവിത: സന്തോഷ്‌ പാലാ)

സന്തോഷ്‌ പാലാ mcsanthosh@yahoo.com Published on 13 April, 2013
വിഷുക്കാഴ്‌ച (കവിത: സന്തോഷ്‌ പാലാ)
ആരുടെ കൈകളെന്‍ കണ്ണുപൊത്തിച്ചു തുറക്കുന്നു?
ആരുടെ കൈകളെനിക്കു കൈനീട്ടമിതുനല്‍കുന്നു?
എന്തിനീ കണ്ണെനെന്‍ മുന്നില്‍ ചിരിച്ചു നില്‍ക്കുന്നു?
എന്തിനീ കണിപ്പൂക്കള്‍ കണ്ണിറുക്കിക്കളിക്കുന്നു?
കണികണ്ടീടുന്നെന്റെ മുഖമീകണ്ണാടിയിലത്ഭുതം!
മാങ്ങാച്ചുനചതിച്ചപാടു ചന്ദ്രക്കലതീര്‍ത്തു ചുണ്ടിലും!

എവിടെയുടക്കുന്നു ഒരുമാത്രയെന്നുടെ കണ്ണുകള്‍?
പൊന്നേ നിന്റെ പൊന്നുവിലയിന്നുമിടിഞ്ഞിട്ടില്ലല്ലോ!
കണിവെള്ളിരിക്കയല്ലേ വെയിലടിക്കാതെ കാത്തിടാം
ക്ലാവുപിടിച്ചോരീയോട്ടുരുളിയൊതുക്കത്തില്‍ വച്ചിടാം.

രസമേറുമോര്‍മ്മയായി വിഷുവെത്തുമ്പോള്‍
മുഖമമര്‍ത്തിയുറക്കച്ചടവോടെ നില്‍ക്കുന്നു ഞാന്‍.
അരികത്ത്‌ മക്കള്‍, തൊട്ടു ചോദിക്കുവതെന്ത്‌?
വിഷുതരും കാഴ്‌ച, കൈനീട്ട, മൊരുവേലനവധി?

*കാലമരഞ്ഞാണം കെട്ടിയ കുഞ്ഞിനേപ്പോല്‍
കാഴ്‌ചക്കാരിലിന്നുമതിവിസ്‌മയം തീര്‍ക്കുന്നുവോ?
അരുണകിരണങ്ങള്‍ വാതില്‍പ്പടിയിലൊരു
പുലരി നെയ്‌തു വിളിപ്പതു സത്യമോ മിഥ്യയോ?


*കൃഷ്‌ണഭക്തനായ കുട്ടിക്ക്‌ സമ്മാനം കിട്ടിയ അരഞ്ഞാണം
കളവുമുതല്‍ എന്നു ധരിച്ച്‌ അമ്മ വലിച്ചെറിയുകയും
അതു വീണ കൊന്നമരത്തില്‍ മഞ്ഞപൂക്കള്‍ വിരിഞ്ഞു എന്നും കഥ.


Santhosh M Chellappan
Phone(mobile)-516-263-7398
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക