Image

പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ അമേരിക്കന്‍ റീജിയന്‍ ഭരണസമിതി ചുമതലയേറ്റു.

നിബു വെള്ളവന്താനം Published on 21 September, 2011
പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ അമേരിക്കന്‍ റീജിയന്‍ ഭരണസമിതി ചുമതലയേറ്റു.

ന്യൂയോര്‍ക്ക് : പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ അമേരിക്കന്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും ഒക്കലഹോമ കോക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് നാഷണല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്നു. സെക്രട്ടറി കെ.എന്‍.റസലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചേര്‍ന്ന പൊതുയോഗം പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് തോമസ് വടക്കേക്കുറ്റ് ഉദ്ഘാടനം ചെയ്തു.

പാസ്റ്റര്‍ വീയപുരം ജോര്‍ജുകുട്ടി(പ്രസിഡന്റ്), ജോയി തുമ്പമണ്‍ (വൈസ് പ്രസിഡന്റ്), ഷാജി മണിയാറ്റ്(സെക്രട്ടറി), ഫിലിപ്പ് ഡാനിയേല്‍ (ജോ.സെക്രട്ടറി), രാജന്‍ ആര്യപ്പള്ളില്‍ ( ട്രഷറര്‍ ), നിബു വെള്ളവന്താനം(മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ), സാം വടക്കേക്കുറ്റ്(ചാരിറ്റി കോ-ഓഡിനേറ്റര്‍), ജസ്റ്റിസ് ബേബി, റവ.ഡോ.ഇട്ടി ഏബ്രഹാം, റവ.മോനി മാത്യൂ, റവ.വില്‍സണ്‍ ജോസഫ്, റവ.ജോണ്‍ തോമസ്, ഡേവിഡ് കുരുവിള, മത്തായി ആലുംമൂട്ടില്‍ ,കെ.ലി.ഏബ്രഹാം, സജി തട്ടയില്‍ , കെ.വി.ജോസഫ് എന്നിവര്‍ 2011-2013 കാലഘട്ടത്തേയ്ക്കുള്ള നാഷണല്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു. പെന്തക്കോസ്ത് സഭാ വിഭാഗങ്ങളുടെ ഐക്യതയ്ക്കും വിശ്വാസ സമൂഹങ്ങളുടെ ഏകീകരണത്തിനും സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്ത് മലയാളികളുടെ ദേശീയ സംഘടനയാണ് പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ. മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി പൊരുതുവാന്‍ പ്രതിജ്ഞാബദ്ധമായ പി.സി.ഐ അമേരിക്കന്‍ റീജിയന്‍ ഇപ്പോള്‍ ന്യൂയോര്‍ക്ക്, ഫ്‌ളോറിഡാ, ഹൂസ്റ്റണ്‍ , ഡാളസ്, അറ്റ്‌ലാന്റാ, ടെന്നസി, ഒക്കലഹോമ എന്നിവിടങ്ങളില്‍ ചാപ്റ്ററുകളുണ്ട്. പ്രേക്ഷിത പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തീയ സാക്ഷ്യം നിര്‍വഹിക്കുകയും, ദൈവസ്‌നേഹം പങ്കുവയ്ക്കുകയും അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുവാനും ആദ്യത്തെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗത്തില്‍ തീരുമാനമായതായി ഭാരവാഹികള്‍ പറഞ്ഞു.

പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ അമേരിക്കന്‍ റീജിയന്‍ ഭരണസമിതി ചുമതലയേറ്റു.പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ അമേരിക്കന്‍ റീജിയന്‍ ഭരണസമിതി ചുമതലയേറ്റു.പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ അമേരിക്കന്‍ റീജിയന്‍ ഭരണസമിതി ചുമതലയേറ്റു.പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ അമേരിക്കന്‍ റീജിയന്‍ ഭരണസമിതി ചുമതലയേറ്റു.പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ അമേരിക്കന്‍ റീജിയന്‍ ഭരണസമിതി ചുമതലയേറ്റു.പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ അമേരിക്കന്‍ റീജിയന്‍ ഭരണസമിതി ചുമതലയേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക