Image

ഒ.സി.ഐ കാര്‍ഡ്‌ പ്രശ്‌നത്തില്‍ ഭാരത സര്‍ക്കാര്‍ ശ്രദ്ധചെലുത്തണം: അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌

ജോയിച്ചന്‍ പുതുക്കുളം Published on 18 April, 2013
ഒ.സി.ഐ കാര്‍ഡ്‌ പ്രശ്‌നത്തില്‍ ഭാരത സര്‍ക്കാര്‍ ശ്രദ്ധചെലുത്തണം: അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌
ഷിക്കാഗോ: പ്രവാസികളായ ഭാരതീയരെ ബാധിക്കുന്ന ഒ.സി.ഐ കാര്‍ഡ്‌ പ്രശ്‌നത്തില്‍ ഭാരത സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന്‌ ഏപ്രില്‍ 14-ന്‌ ഞായറാഴ്‌ച മൗണ്ട്‌ പ്രൊസ്‌പെക്‌ടിലെ കണ്‍ട്രി ഇന്‍ സ്യൂട്ടില്‍ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനകളായ ഫോമ, ഫൊക്കാന എന്നിവ ഒ.സി.ഐ കാര്‍ഡ്‌ സംബന്ധമായി എടുക്കുന്ന തീരുമാനങ്ങള്‍ക്ക്‌ പൂര്‍ണ്ണ പിന്തുണ നല്‍കുവാനും യോഗം തീരുമാനിച്ചു.

പുതുതായി നിലവില്‍ വരുന്ന ഒബാമ കെയര്‍ ഇന്‍ഷുറന്‍സിനെപ്പറ്റി ചെയര്‍മാന്‍ ജോസ്‌ ആന്റണി പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.

പ്രിന്‍സ്‌ മാഞ്ഞൂരാന്‍ (ചെയര്‍മാന്‍, മലയാളി സംഗമം പത്രം), സാജു ജോസഫ്‌, സുരേഷ്‌ കണ്ണോക്കട, സൈമണ്‍ ഇലയ്‌ക്കാട്ട്‌, മാത്യു ജോസഫ്‌ കൊല്ലപ്പള്ളി, പീറ്റര്‍ ദുരവോ, ജീന്‍ പുത്തന്‍പുരയ്‌ക്കല്‍, ജോര്‍ജ്‌ തോമസ്‌ എന്നിവരും ആശംസാ പ്രസംഗങ്ങള്‍ നടത്തി.

വിഷു ദിനത്തില്‍ കൂടിയ യോഗത്തില്‍ സുരേഷ്‌ കണ്ണോക്കട എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബിജി ഫിലിപ്പ്‌ ഇടാട്ട്‌ സ്വാഗതവും ട്രഷറര്‍ വര്‍ഗീസ്‌ മാളിയേക്കല്‍ നന്ദിയും പറഞ്ഞു.
ഒ.സി.ഐ കാര്‍ഡ്‌ പ്രശ്‌നത്തില്‍ ഭാരത സര്‍ക്കാര്‍ ശ്രദ്ധചെലുത്തണം: അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌
Join WhatsApp News
തോപ്പുംപടി വാസു 2013-04-18 19:55:10
ശ്രദ്ധ ചെലുത്തീട്ടു കാര്യം ഇല്ല.  നല്ല ചട്ടുകം പഴിപ്പിച്ചു പ്രവാസി മന്ത്രിയുടെ ചന്തിക്കടിയിൽ ചെലുത്തണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക