Image

“പ്രസംഗമല്ലാ പ്രവൃത്തിയാണ് ആവശ്യം”സാഹിത്യ സല്ലാപത്തില്‍ ‘ഫ്രീ ആനന്ദ്‌ ജോണ്‍’ ചര്‍ച്ച ശ്രദ്ധേയമായി

മാത്യു മൂലേച്ചേരില്‍, പ്രോംറ്റ് ന്യൂസ്‌ Published on 19 April, 2013
“പ്രസംഗമല്ലാ പ്രവൃത്തിയാണ് ആവശ്യം”സാഹിത്യ സല്ലാപത്തില്‍ ‘ഫ്രീ ആനന്ദ്‌ ജോണ്‍’ ചര്‍ച്ച ശ്രദ്ധേയമായി

ന്യൂയോര്‍ക്ക്: ഏപ്രില്‍ പതിമ്മൂന്നിനു ശനിയാഴ്ച്ച (04/13/2013) നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാവിഷയം ഫ്രീ ആനന്ദ്‌ ജോണ്‍ എന്നതായിരിന്നു. വിഷയം അവതരിപ്പിച്ചത്‌ പ്രശസ്ത എഴുത്തുകാരും സാമുഹിക പ്രവര്‍ത്തകരുമായ മാത്യു മൂലേച്ചേരില്‍, എ. സി. ജോര്‍ജ്ജ് എന്നിവരായിരുന്നു. ജയിലില്‍ നിന്നും ആനന്ദ്‌ ജോണും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

ആനന്ദ്‌ ജോണിന്‍റെ അമ്മ ശശി എബ്രഹാം, പ്രശസ്ത പത്രപ്രവര്‍ത്തകരായ ജോര്‍ജ്ജ് ജോസഫ്‌, ജോയിച്ചന്‍ പുതുക്കുളം എന്നിവരും തോമസ്‌ കൂവള്ളൂര്‍, സണ്ണി പണിക്കര്‍, ചെറിയാന്‍ ജേക്കബ്‌, അലക്സ്‌, രാജ്, രാജു എബ്രഹാം, മാത്യു എബ്രഹാം, ഡോ. ജോസഫ്‌ ഇ. തോമസ്‌, അബ്ദുല്‍ പുന്നയൂര്‍ക്കുളം, ഫിലിപ്പ് ചെറിയാന്‍, എബ്രഹാം ജോണ്‍വര്‍ഗീസ് കെ. എബ്രഹാം(ഡെന്‍വര്‍), സുനില്‍ മാത്യു വല്ലാത്തറ, അഡ്വ. പ്രവീണ്‍ പോള്‍, മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു.

ആനന്ദ്‌ ജോണ്‍ ജയില്‍ വിമോചിതനായി എന്ന ഭാവത്തിലാണ് പലരും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും എന്നാല്‍ ആനന്ദ്‌ ജോണ്‍ സ്വതന്ത്രനായി തീരാന്‍ കടമ്പകള്‍ ഏറെ പിന്നിടേണ്ടതുണ്ടെന്നും അതിനാല്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്ചത്തെ (04/14/2013)  കവിയരങ്ങും ശ്രദ്ധേയമായി. പ്രശസ്ത മലയാള കവി ചെറിയാന്‍ കെ. ചെറിയാന്‍ തന്‍റെ കാവടിയാട്ടംഎന്ന പ്രധാന കവിത അവതരിപ്പിക്കുകയും അവതരിപ്പിക്കപ്പെട്ട മറ്റു കവിതകള്‍ വിശകലനം ചെയ്യുകയും ചെയ്തു. ഡോ: സുശീല രവീന്ദ്രനാഥന്‍, രതീദേവി, ജോണ്‍ ആറ്റുമാലില്‍, റജീസ്‌ നെടുങ്ങടപ്പള്ളി, സുനില്‍ മാത്യു വല്ലാത്തറ, എബ്രാഹം ജോണ്‍, മാത്യു മൂലേച്ചേരില്‍മഹാകപി വയനാടന്‍, എ. സി. ജോര്‍ജ്ജ്, പി. പി. ചെറിയാന്‍, മനോഹര്‍ തോമസ്‌ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. എബ്രഹാം തെക്കേമുറി, ഷാജന്‍ ആനിത്തോട്ടം, ജോര്‍ജ്ജ് ആരോലിചാലില്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു

ഈ ഞായറാഴ്ചത്തെ (04/21/2013) ചര്‍ച്ചാ വിഷയം , സി. ഐ കാര്‍ഡും അമേരിക്കന്‍ മലയാളികളുംഎന്നുള്ളതാണ്. ശ്രീ. തോമസ്‌ ടി. ഉമ്മന്‍ ആയിരിക്കും വിഷയം അവതരിപ്പിക്കുന്നത്‌.

മലയാള സാഹിത്യ സല്ലാപത്തിന് എല്ലാ ഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ ഒന്‍പതു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

1-862-902-0100 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com  എന്ന ഇ-മെയില്‍ വിലാസത്തില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മാത്യു മൂലേച്ചേരില്‍ 914-654-2914 / ആന്‍ഡ്രൂസ് സി: 845-429-1097 / ജയിന്‍ മുണ്ടയ്ക്കല്‍ 8136555706 / റജീസ്‌ നെടുങ്ങാടപ്പള്ളി 516-430-8136 / പി. പി. ചെറിയാന്‍ 2144504107


Join us on Facebook https://www.facebook.com/groups/142270399269590/

“പ്രസംഗമല്ലാ പ്രവൃത്തിയാണ് ആവശ്യം”സാഹിത്യ സല്ലാപത്തില്‍ ‘ഫ്രീ ആനന്ദ്‌ ജോണ്‍’ ചര്‍ച്ച ശ്രദ്ധേയമായി
Join WhatsApp News
Anthappan 2013-04-19 12:06:14
People those who claim that they are leaders must be trustworthy. But that is not the case with some of the people in the group discussing the social issues regularly on this Telephone forum. Some people making statement supporting the fugitive P. J. Kurian are participating in the Justice for Anand John discussion. This is absolutely ludicrous. I understand some people have a strong stand on Justice and they demonstrate that consistently in any situation. Anand John deserves justice because he accepted some responsibility for his behavior ready to move forward. But, what about P.J. Kurian, Kunujali, and Joseph and the supporters of these thugs appear in this forum without any shame? Do you think that the readers don’t understand the hypocrisy of some of the so called great writers? Readers need a clarification from such people, why they have this double standard with respect to fugitive P. J. Kurian and Anand John
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക