Image

ട്രാവിസ ഔട്ട്‌ സോഴ്‌സിംഗിനെതിരെയുള്ള പരാതികള്‍ എംബസിയിലും കോണ്‍സലേറ്റിലും അറിയിക്കണം: ഫോമാ

ജോയിച്ചന്‍ പുതുക്കുളം Published on 19 April, 2013
ട്രാവിസ ഔട്ട്‌ സോഴ്‌സിംഗിനെതിരെയുള്ള പരാതികള്‍ എംബസിയിലും കോണ്‍സലേറ്റിലും അറിയിക്കണം: ഫോമാ
ന്യൂയോര്‍ക്ക്‌: ബാലിശമായ കാരണങ്ങള്‍ പറഞ്ഞു ഒസിഐ, വിസാ അപേക്ഷകള്‍ ട്രാവിസ ഔട്ട്‌ സോഴ്‌സിംഗ്‌ നിരസിക്കുന്നതു കോണ്‍സുലേറ്റ്‌ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നതായി ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ്‌ ടി. ഉമ്മന്‍, കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസ്‌ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഇക്കഴിഞ്ഞ ദിവസം വര്‌ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അമേരിക്കയിലേക്ക്‌ കടന്നുവന്ന ഒരു അമ്മയുടെ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന എല്ലാ മക്കളും ഓരോരുത്തരായി പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ ചെയ്യണമെന്നുള്ള ട്രാവിസായുടെ നിര്‍ബന്ധബുദ്ധി, അതായത്‌ തെറ്റായ നിലപാട്‌, കോണ്‍സുലേറ്റ്‌ അധികാരികളെ അറിയിച്ചു. അമേരിക്കയില്‍ വന്നതിനുശേഷം കുട്ടികള്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്‌ അവര്‍ സ്വന്തമായി എടുത്തിട്ടില്ല. ഒസിഐ കാര്‍ഡിന്‌ അപേക്ഷിച്ചപ്പോള്‍ നാല്‌ മക്കളും പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടു. മാതാവ്‌ പാസ്‌പോര്‌ട്ട്‌ നേരത്തെ സറണ്ടര്‍ ചെയ്‌തതാണ്‌. മക്കള്‍ക്ക്‌ സ്വന്തം പേരില്‍ പാസ്‌പോര്‍ട്ട്‌ ഇല്ല. ഇല്ലാത്ത പാസ്‌ പോര്‍ട്ടുകള്‍ എങ്ങനെ സറണ്ടര്‍ ചെയ്യും.

പല വട്ടം വിളിച്ചതിനു ശേഷം, ഒടുവില്‍ കോണ്‍സുലേറ്റ്‌ അധികൃതരെ ഈ വിവരം ബോദ്ധ്യപ്പെടുത്തി. കോണ്‍സുലേറ്റ്‌ അധികൃതരും ട്രാവിസായുടെ നടപടി തെറ്റാണെന്ന്‌ സമ്മതിച്ചു. അവര്‍ ട്രാവിസായെ നേരിട്ട്‌ വിവരം അറിയിച്ചു. ഒസിഐ കാര്‍ഡിനു മാസങ്ങളുടെ താമസം വരുമെന്നതുകൊണ്ടും, അടുത്ത മാസം അവസാനത്തില്‍ നാട്ടില്‍ വച്ചു വിവാഹം നടക്കുന്ന വരനാണ്‌ അപേക്ഷിച്ച മകനെന്നത്‌ കൊണ്ടും, ടൂറിസ്റ്റ്‌ വിസയ്‌ക്ക്‌ അപേക്ഷിക്കുവാന്‍ കോണ്‍സുലേറ്റ്‌ അധികൃതര്‍ തന്നെ അഭിപ്രായപ്പെട്ടതിനാല്‍, അപേക്ഷകന്‍ അങ്ങനെ ചെയ്‌തു. വീണ്ടും കാര്യങ്ങള്‍ തഥൈവ. ഇല്ലാത്ത പാസ്സ്‌പോര്‍ട്ട്‌ ഒരിക്കല്‍ കൂടെ സറണ്ടര്‍ ചെയ്യണമെന്നു ട്രാവിസാക്കാര്‌ക്ക്‌നിര്‍ബന്ധം. ഇങ്ങനെ പോകുന്നു പാസ്‌പോര്‌ട്ട്‌ സറണ്ടര്‍ എന്ന നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികളുടെ കഥകള്‍.

ഇത്തരം കുരുക്കില്‍ പെടുത്തുന്ന ട്രാവിസായുടെ പ്രവര്‍ത്തനരീതിയും, അതിലൂടെ പ്രവാസികള്‍ക്ക്‌ അനാവശ്യമായിപണവും സമയവും നഷ്ടം വരുന്ന, അതായത്‌ വരുത്തുന്ന, കഥകളും നിരവധിയാണ്‌. ഇതിലൂടെ എന്ത്‌ നേട്ടമാണ്‌ ഇന്ത്യക്ക്‌ ഉണ്ടാകുന്നത്‌? പിറന്ന രാജ്യത്തെ സ്‌നേഹിക്കുന്നത്‌ കുറ്റമാണോ? എങ്ങനെയും ദ്രോഹിക്കപ്പെടാന്‍ പ്രവാസികള്‍ എന്ത്‌ കുറ്റമാണ്‌ ചെയ്‌തതെന്ന്‌ ഭരണാധികാരികള്‍ പറഞ്ഞേ തീരൂ. ഉദ്യോഗസ്ഥരെയും, പ്രൈവറ്റ്‌ ഔട്ട്‌ സോര്‌ഴിംഗ്‌ കമ്പനികളെയും നിലക്ക്‌ നിര്‍ത്തുവാന്‍ കഴിയാത്തതു ഒരു ഭരണകൂടത്തിനും ഭൂഷണമല്ല .

എട്ടു ലക്ഷത്തിലധികം വരുന്ന ഓസി ഐ കാര്‍ഡു ഉടമകള്‍ക്ക്‌ വോട്ടര്‍മാരായ ലക്ഷക്കണക്കിന്‌ ബന്ധുക്കളും മിത്രങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നു എല്ലാവരും ഓര്‍മ്മിക്കുന്നത്‌ നന്നായിരിക്കും. എട്ടുലക്ഷം ഓ സി ഐ ക്കാരുടെ ശബ്ദം ഒട്ടും ചെറുതാവാന്‍ വഴിയില്ലെന്നും തോമസ്‌ ടി. ഉമ്മനും, പന്തളം ബിജു തോമസ്‌ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

തോമസ്‌ റ്റി ഉമ്മന്‍, ചെയര്‍മാന്‍, പന്തളം ബിജു തോമസ്‌, കോര്‍ഡിനേറ്റര്‍, പൊളിറ്റിക്കല്‍ ഫോറം, ഫോമാ
ട്രാവിസ ഔട്ട്‌ സോഴ്‌സിംഗിനെതിരെയുള്ള പരാതികള്‍ എംബസിയിലും കോണ്‍സലേറ്റിലും അറിയിക്കണം: ഫോമാ
Join WhatsApp News
Sudhir Panikkaveetil 2013-04-19 19:25:06
എന്തിനാണ് ഇന്ത്യക്കാരുടെ വിസ പാസ്പോർട്ട്‌ സംബന്ധമായ കാര്യങ്ങൾ വിദേശ കമ്പനിയായ
ട്രവിസക്ക് കൊടുക്കുന്നത് അത് ഇന്ത്യൻ കമ്പനികള്ക്ക് കൊടുക്കണം. ഇതെഴുതുന്ന ആളുടെ
കയ്യിൽ നിന്നും അനാവശ്യമായി ട്രാവിസ പണം
പിടുങ്ങി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക