Image

സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താത്തവര്‍ മാതാപിതാക്കളെ തള്ളിപ്പറയുന്നവര്‍: മാര്‍ സേവേറിയോസ്

അനില്‍ പെണ്ണുക്കര Published on 19 April, 2013
സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താത്തവര്‍ മാതാപിതാക്കളെ തള്ളിപ്പറയുന്നവര്‍:  മാര്‍ സേവേറിയോസ്
കോട്ടയം : സ്വന്തം വ്യക്തിത്വം സമൂഹത്തിനു മുന്‍പില്‍ വെളിപ്പെടുത്താത്തവര്‍ മാതാപിതാക്കളെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ക്‌നാനായ കാത്തോലിക്കാ കോണ്‍ഗ്രസ് പ്ലാറ്റിനം ജൂബിലി സമാപന കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന ക്‌നാനായ ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ പൊതുസമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏതു സമുദായത്തില്‍ ജനിച്ചാലും ഒരു വ്യക്തി ആ സമുദായത്തിന്റെ ഐഡന്റിറ്റി സമൂഹത്തിനു മുന്‍പില്‍ ആത്മാര്‍ത്ഥമായി വെളിപ്പെടുത്തണം. താന്‍ ഒരു ക്‌നാനായക്കാരനാണെന്ന് സമൂഹത്തിനു മുന്‍പില്‍ വെളിപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ അത് മാതാപിതാക്കളെ തള്ളിപ്പറയുന്നതിന് തുല്യമാകും കാരണം. ആ മാതാപിതാക്കളാണ് ഈ വ്യക്തിത്വം നമ്മിലേക്ക് സന്നിവേശിപ്പിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.സി.എ. അതിരൂപതാ പ്രസിഡന്റ് പ്രൊഫ.കെ.ജെ. ജോയി മുപ്രാപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. ഭക്ഷ്യ സിവില്‍സപ്ലൈസ്  വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ അഡ്വ. സുരേഷ് കുറുപ്പ്, അഡ്വ.മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, പി.സി. തോമസ് എക്‌സ്.എംപി, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ., പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, കെ.സി.സി.എന്‍.എ പ്രസിഡന്റ് റ്റോമി മ്യാല്‍ക്കരപ്പുറം, സജി മെത്താനത്ത്, ഷൈജി ഓട്ടപ്പള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജനറല്‍ കണ്‍വീനര്‍ ഡോ. ലൂക്കോസ് പുത്തന്‍ പുരയ്ക്കല്‍ സ്വാഗതവും, ബിനോയി ഇടയാടിയില്‍ നന്ദിയും പറഞ്ഞു.


സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താത്തവര്‍ മാതാപിതാക്കളെ തള്ളിപ്പറയുന്നവര്‍:  മാര്‍ സേവേറിയോസ് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താത്തവര്‍ മാതാപിതാക്കളെ തള്ളിപ്പറയുന്നവര്‍:  മാര്‍ സേവേറിയോസ് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താത്തവര്‍ മാതാപിതാക്കളെ തള്ളിപ്പറയുന്നവര്‍:  മാര്‍ സേവേറിയോസ്
Join WhatsApp News
George Kuttickal 2013-04-20 11:26:15
When a child is born he is forced to accept the religion of the family he or she is born. He may have his own viewpoints about religion once that person is grown up. The person has the right to follow a different viewpoint if wish so.
George Kuttickal 2013-04-20 11:40:49
A true Christian has only one religion , that is Christianity.  Not knanaya , jacbobite , marthomite  , penthacost. etc etc.All other denominations which is been created by evil men for some stupid disagreements. It is a shame for all the Christians to to be a denominational Christian. Jesus did not come to this world to form any 
kind of religion. His only intention was to fight against injustice and 
teach people how to love each other.  But now those who follow Jesus simply spoils his name and his teachings by creating  hundreds of denominations and fight  each other just like political parties. It is a shame for all Christians about the fact that a few churches are locked out and awaiting  court order to reopen it. What a shame . All Christians have to be ashamed of themselves. They do not have the right to be called Christians let alone the followers of Jesus. Thank God Jesus is not came back to this world yet. I am wondering what  kind of punishment he would have been giving to these people who spoiled his name. I am sure it would be bigger than the one he did at the church when he found all those people who were trading inside the compound of the church.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക