Image

മദ്യപാനികളുടെ മക്കള്‍ പഠനത്തിലും, സ്‌പോര്‍ട്‌സ്‌- കലാരംഗത്തും സമ്പന്നരെന്ന്‌ സര്‍വ്വെ

എബി മക്കപ്പുഴ Published on 21 April, 2013
മദ്യപാനികളുടെ മക്കള്‍ പഠനത്തിലും, സ്‌പോര്‍ട്‌സ്‌- കലാരംഗത്തും സമ്പന്നരെന്ന്‌ സര്‍വ്വെ
അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ 2012-ല്‍ മദ്യപാനികളായ ഗൃഹനാഥന്മാര്‍ ഉള്ള 250-ല്‍ പരം പ്രവാസി മലയാളി കുടുംബങ്ങളില്‍ നടത്തിയ സര്‍വെയുടെ റിസള്‍ട്ട്‌ കേന്ദ്ര കമ്മറ്റിയില്‍സെക്രടറി ജോണ്‍ മാത്യു ചെറുകര വെളിപ്പെടുത്തി.

ഇത്തരത്തിലുള്ള 90% കുടുംബങ്ങളിലെ കുട്ടികള്‍ വിദ്യഭ്യാസ രംഗത്ത്‌ മികച്ച കഴിവ്‌ കാട്ടുന്നു. സ്‌കൂള്‍ തലങ്ങളില്‍ ടോപ്‌ 10 നുള്ളിലും , കോളേജു തലത്തിലുള്ള മെഡിക്കല്‍ എഞ്ചിനീയറിംഗ്‌, ശാസ്‌ത്ര രംഗത്ത്‌ പഠിക്കുന്ന പ്രവാസി മലയാളി കുട്ടികളില്‍ ഭൂരിഭാഗവും ഇക്കൂട്ടര്‍ തന്നെ.

തന്റെ കുടുംബം സമൂഹത്തില്‍ ഒറ്റപ്പെട്ടതാണെന്നുള്ള തോന്നലും, മറിച്ചു അതിനെ തിരുത്തി കാട്ടാനുള്ള കുട്ടികളില്‍ ഉളവായിട്ടുള്ള ആത്മവീര്യവുമാണ്‌ പഠിക്കുവാന്‍ കുട്ടികളെ പ്രചോദിപ്പിക്കുന്നത്‌. ഈ കുട്ടികള്‍ക്ക്‌ ശരിയായ സ്‌നേഹവും കരുതലും മാതാപിതാക്കളില്‍ നിന്നും ലഭിച്ചിട്ടില്ല. ചെറിയ ചെറിയ കുടുംബ കലഹങ്ങള്‍ ഇളം മനസുകളില്‍ വരുത്തികൂട്ടുന്ന അസ്വസ്ഥതകള്‍ അവരെ ആത്മീക കാര്യങ്ങളില്‍ ഉത്‌സുകരാക്കുന്നു. ആത്മീക രംഗത്തും ഇക്കൂട്ടര്‍ തന്നെ മുമ്പില്‍. കലയിലും, കായിക മത്സര രംഗത്തും മികവു കാട്ടുന്ന ഇക്കൂട്ടര്‍ ശരീര സൗന്ദര്യം കൂട്ടുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ്‌.
.
അമേരിക്കയിലുള്ള വാഷിംങ്ങ്‌ടണ്‍, ഫിലാഡല്‍ഫിയ, ന്യൂയോക്കേ്‌, ന്യൂജെഴ്‌സി, അറ്റ്‌ലാന്റാ, ചിക്കാഗോ, അരിസോണ, കാലിഫോര്‍ണിയ , ഫ്‌ളോറിഡ ,ടെക്‌സാസ്‌, ഒക്ലഹോമ എന്നി ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവസി മലയാളി കുടുംബങ്ങളില്‍ നിന്നുമാണ്‌ സര്‍വ്വെ നടത്തിയത്‌.

ജോണ്‍ മാത്യു ചെറുകര, റജി ചിറയില്‍ എന്നിവര്‌ അടങ്ങിയ 12 അംഗ സംഘമാണ്‌ ഈ സര്‍വ്വെ നടത്തിയത്‌.
മദ്യപാനികളുടെ മക്കള്‍ പഠനത്തിലും, സ്‌പോര്‍ട്‌സ്‌- കലാരംഗത്തും സമ്പന്നരെന്ന്‌ സര്‍വ്വെ
Join WhatsApp News
സാധു അവറാച്ചൻ 2013-04-22 18:11:43
ഇനി കള്ളു കുടി തുടങ്ങിയാലും മതിയോ? എന്ത് പറയാൻ ആണെന്ന് പറ.  നല്ല സമയത്ത് ഇതൊന്നും തോന്നിയില്ല. ഏതായാലും ഒന്ന് ശ്രമിച്ചു നോക്കാൻ പോകയാണ്. നാല്പ്പത് വയസുള്ള മകൻ എങ്ങനെങ്കിലും ഹൈസ്കൂൾ പാസ്സായി കണ്ടാൽ മതിയായിരുന്നു 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക