Image

കേരളത്തിന്റെ സാംസ്കാരിക പ്രതീകമാണ് ആറന്മുളയുടെ പൈതൃകം: സുഗതകുമാരി

അനില്‍ പെണ്ണുക്കര Published on 21 April, 2013
കേരളത്തിന്റെ സാംസ്കാരിക പ്രതീകമാണ് ആറന്മുളയുടെ പൈതൃകം: സുഗതകുമാരി
ആറന്മുള: ആറന്മുള പൈതൃകഗ്രാമത്തിന്റെ സംരക്ഷണം എന്നാല്‍ കേരളത്തിന്റെ സാംസ്കാരിക സംരക്ഷണം തന്നെയെന്ന് പ്രശസ്ത കവയത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. 
 ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി സംഘടിപ്പിച്ച നാമജപ യജ്ഞത്തോടനുബന്ധിച്ച് പൈതൃക രക്ഷാ പ്രതിജ്ഞ ചൊല്ലി സംസാരിക്കുകയായിരുന്നു സുഗതകുമാരി. 
ആറന്മുള ഒരു പ്രതീകമാണ്. ആറന്മുളയുടെ പൈതൃകം ഉജ്ജ്വലവും ഉദാത്തവുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനെയില്ലാതാക്കുവാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല. ഭോഗതൃഷ്ണയാല്‍ അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരം ആറന്മുളയിലും കണ്ണുവച്ചിരിക്കുന്നു. നെല്‍വയലുകളും നീര്‍ച്ചാലുകളും പമ്പാനദിയും കാവുകളും പളളിയോടങ്ങളും ആറന്മുള കണ്ണാടിയുമെല്ലാം നമ്മുടെ പൈതൃക സമ്പത്തുകളാണ്.  
ഇവയെല്ലാം എന്തുവിലകൊടുത്തും പരിരക്ഷിക്കുമെന്ന് കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മ്മകള്‍ തുടികൊട്ടുന്ന പുത്തരിയാലിനെ സാക്ഷിയാക്കി നാട്ടുകാര്‍ ധൃഡപ്രതിജ്ഞയെടുക്കണമന്ന് സുഗതകുമാരി അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനകീയ സമരങ്ങളുടെ പട്ടികയില്‍ ആറന്മുള ഒന്നാമതായിരിക്കുന്നു. 
നിമയലംഘനങ്ങളുടെ പട്ടിക ആറന്മുളയുടെ കാര്യത്തില്‍  അനന്തമായി തുടരുകയാണെന്നും അവര്‍ പറഞ്ഞു.
നാമജപ ഉവാസയജ്ഞം  വാഴൂര്‍ താര്‍ത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്തു. ചിന്മയാമിഷന്‍ ആദ്ധ്യാത്മികാചാര്യന്‍ സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിന്റെ സാംസ്കാരിക പ്രതീകമാണ് ആറന്മുളയുടെ പൈതൃകം: സുഗതകുമാരി
Join WhatsApp News
mallu 2013-04-21 12:04:19
Sugatha Kumari playing in he hands of communal forces. This is bad. She should keep her secular credentials.
വിദ്യാധരൻ 2013-04-21 19:36:35
എന്തുവില കൊടുത്തും കാക്കണം 
ആറു മുളയിൻ പൈതൃകം കൂട്ടരെ 
സ്വന്ത മക്കൾ തന്നെ അലറി അടുക്കുന്നു 
പോറ്റി പുലർത്തിയ നാടു മുടിക്കുവാൻ 
കാടുകൾ വെട്ടി വെളുപ്പിച്ചും 
തോടുകൾ നിരത്തിയും 
കർഷകർ തന്നുടെ കൃഷി നശിപ്പിച്ചും 
നാടു നന്നാക്കുവാൻ എന്നുള്ള ഭാവേന 
എത്തുന്നു ലോകത്തിൻ നാനാ ഭാഗത്ത് നിന്നും 
ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കുവാൻ 
കയ്യകളിൽ കത്തിയും കീശയിൽ കാശുമായി 
സമ്പന്നരാം പ്രവാസികൾ കശ്മലർ 
കള്ളു കൊടുത്തും പെണ്ണ് കൊടുത്തും 
കണ്ണിൽ ചോരയില്ലാത്ത 
രാഷ്ട്രീയക്കാരെ കൂട്ട് പിടിച്ചും 
 സ്പന്ദിക്കും നാടിന്റെ കഴുത്തിൽ കുരുക്കിട്ടു 
കൈരളി തായേ നിന്റെ  മാറു  പിളർക്കുവാൻ
എത്തിപോയി എത്തിപോയി 
പ്രവാസികൾ നിന് മക്കൾ നിന്നെ ത്യജിച്ചവർ 
ഒന്നായി നിന്ന് എതിർക്കുക 
ശ്വാസം നിലക്കും വരേയും 
സ്വന്ത നാടിന്റെ പൈതൃകം കാക്കുവാൻ 
ഭാവുകങ്ങൾ ഏവർക്കും 
നേതൃത്വം എകും സുഗതകുമാരിക്കും 


JACOB MATHEW 2013-04-21 21:06:55
സുഗതകുമാരി തിരുവനന്തപുരത്ത് താമസിക്കുന്നു .അവിടുന്ന് വിമാനം കയറി യാത്ര ചെയ്യുന്നു വായില തോന്നുന്നതൊക്കെ പറയുന്നു.കന്നുരിലോ കോഴിക്കോട്ടോ അഭിപ്രായം പറയാൻ ചെന്നാൽ അവര് ഓടിക്കും .വിമാനത്താവളം വന്നാൽ ഞങ്ങളുടെ കുട്ടികള്ക്ക് വേഗത്തിൽ കുടുംബതെതം .എല്ലാത്തിലും അഭിപ്രായം പറയുന്ന സ്വോഭവം നിര്ത്തണം .അല്ലെങ്കിൽ റെയിൽവേ വിമാനം ബസ്‌ ഇതൊന്നും വേണ്ട എന്ന് പറഞ്ഞു കാളവണ്ടി യുഗത്തിലേക്ക് മടങ്ങണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക